കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ കടംകയറി ജയിലിലോ? , സഹായഹസ്തവുമായി ഒരാള്‍, ചെലവിടുന്നത് കോടികള്‍!!!

കടക്കെണി മൂലം ദുബായ് ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി ഇന്ത്യന്‍ വ്യവസായി രംഗത്ത്

  • By Manu
Google Oneindia Malayalam News

ദുബായ്: ദുബായില്‍ കടക്കെണിയെത്തുടര്‍ന്നു തടവില്‍ കഴിയുന്നവരെ പുറത്തുകൊണ്ടുവരാന്‍ ഇന്ത്യന്‍ വ്യവസായി രംഗത്ത്. ദുബായിലെ ബിസിനസുകാരനായ ഫിറോസ് മെര്‍ച്ചെന്റാണ് ഏകദേശം ഏഴു കോടിയോളം രൂപ (ഒരു മില്ല്യണ്‍ യുഎസ് ഡോളര്‍) തടവുകാരുടെ മോചനത്തിനായി ചെലവഴിക്കുന്നത്. കടം മൂലം യുഎഇഎയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കും അദ്ദേഹ ത്തിന്റെ ഇടപെടല്‍ ഗുണം ചെയ്യും.

jail

പ്യുവര്‍ ഗോള്‍ഡ് ജ്വല്ലേഴ്‌സിന്റെ ചെയര്‍മാന്‍ കൂടിയാണ് ഫിറോസ്. അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 132 തടവുകാരെ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം നേരത്തേ 1,50,000 ദിര്‍ഹം ചെലവഴിച്ചിരുന്നു. കടക്കെണിയില്‍ കുടുങ്ങിയവര്‍ക്കു മാത്രമല്ല ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കു തിരിച്ചുപോവാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്നവര്‍ക്കു വേണ്ടിയും ഫണ്ട് ചെലവഴിക്കുമെന്ന് ഫിറോസ് വ്യക്തമാക്കി. ഇന്ത്യയെക്കൂടാതെ ഇന്തോനോഷ്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഉസ്‌ബെക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, എത്യോപ്യ, സിറിയ, യെമന്‍, ഒമാന്‍, ഘാന എന്നീവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്നുണ്ട്.

jail1

സാഹചര്യം കൊണ്ടും നിര്‍ഭാഗ്യം കൊണ്ടും മാത്രം ശിക്ഷിക്കപ്പെടുന്നവരാണ് ഇവര്‍. യഥാര്‍ഥത്തില്‍ ഇവര്‍ ക്രിമിനലുകളല്ല. കടം മൂലം മാത്രമാണ് അവര്‍ക്ക് തടവില്‍ കഴിയേണ്ടിവരുന്നത്. ഇത്തരം ആളുകളെ അവരുടെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിവിന്റെ പരമാവധി ചെയ്യാനാണ് ശ്രമമെന്ന് ഫിറോസ് വ്യക്തമാക്കി.
യുഎയിലുള്ള ഭൂരിഭാഗം പേര്‍ക്കും 2016 വളര മോശമായിരുന്നു. പലരും കടം മൂലം അകത്തുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം 100 ദിര്‍ഹം വീട്ടിലെത്താനുള്ള ചെലവിലേക്കായും നല്‍കും.

English summary
A Dubai-based Indian businessman has pledged to spend 1 million US dollars (3.8 million dirhams) to help free prisoners, including Indians, who are behind the bars in the UAE due to non-payment of debts. As the first step in this initiative, Firoz Merchant, founder and chairman of Pure Gold Jewellers, paid 150,000 dirhams for the release of 132 prisoners from Ajman Central jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X