Get Updates
Get notified of breaking news, exclusive insights, and must-see stories!

കറാച്ചിയ്ക്ക് പിറകേ കാബൂളിലും ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് മരണം

കാബൂള്‍: പാകിസ്താനില്‍ ഭീകരര്‍ ബസ്സിന് നേരെ നടത്തിയ ഭീകരാക്രമണത്തിന്റെ ഭീതി മായും മുമ്പ് അഫ്ഗാനിസ്ഥാനില്‍ മറ്റൊരു ഭീകരാക്രമണം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിദേശീയര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരു അമേരിക്കന്‍ പൗരനും ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Afghan Attack

കാബൂളിലെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിന് നേര്‍ക്കായിരുന്നു ആക്രമണം. അഫ്ഗാനി സംഗീതജ്ഞനായ അല്‍താഫ് ഹുസൈന്റെ ഒരു പരിപാടിയ്ക്കായി എത്തിയവരാണ് ആക്രമിക്കപ്പെട്ടത്.

അഞ്ച് പേരടങ്ങുന്ന ഭീകര സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. അഞ്ച് മണിക്കൂറോളം വെടിവപ്പ് തുടര്‍ന്നു. ആക്രണം തുടങ്ങിയ ഉടന്‍ തന്നെ അഫ്ഗാന്‍ സൈന്യം സ്ഥലത്തെത്തി പ്രത്യാക്രമണം തുടങ്ങിയിരുന്നു. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കറാച്ചിയില്‍ ബസ്സിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 47 പേരാണ് കൊല്ലപ്പെട്ടത്. ഐസിസ് ഭീകരരാണ് പാകിസ്താനിലെ ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+