കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍: ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ചാവേര്‍ ആക്രമണം. പുലര്‍ച്ചെ നാലു മണിയോടെയുണ്ടായ ആക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹെറാത്തിലുള്ള ഓഫിസിനു നേരെയാണ് വെടിവെപ്പുണ്ടായത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

തൊട്ടടുത്ത കെട്ടിടത്തിനുള്ളില്‍ നിന്നും കോണ്‍സുലേറ്റിനുള്ളിലേക്ക് തുടര്‍ച്ചയായി വെടിവെയ്ക്കുകയായിരുന്നു. മൂന്നു പേരാണ് ആക്രമണത്തിനെത്തിയതെന്ന് കരുതുന്നു. ഒരാള്‍ ഇപ്പോഴും സമീപത്തുള്ള കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രദേശത്തെ സുരക്ഷാ ചുമതലയുള്ള അബ്ദുള്‍ സമി ഖത്ര അറിയിച്ചു. ഓഫിസിന്റെ സുരക്ഷാ ചുമതല അഫ്ഗാന്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്.

Afgan Attack

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ അതിര്‍ത്തിയോട് തൊട്ടടുത്ത് നില്‍ക്കുന്ന ഹെരത് നഗരത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വളരെ കുറവാണ്. കഴിഞ്ഞ വര്‍ഷം ഇതിനു സമാനമായ ഒരു ആക്രമണം അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായിരുന്നു. അന്ന് നാലു പേരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധമായും ഈ ആക്രമണത്തെ ചിത്രീകരിക്കുന്നുണ്ട്.

English summary
Gunmen armed with machine guns and rocket-propelled grenades attacked the Indian consulate in western Afghanistan's Herat province on Friday, an assault that injured no diplomatic staff, police said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X