കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈനിലേക്ക് ഒരു ലക്ഷം ഡോസ് വാസ്‌കിന്‍ അയച്ച് ഇന്ത്യ; സൗദിയിലേക്ക് ഉടന്‍ അയക്കും

Google Oneindia Malayalam News

മനാമ: വിദേശ രാജ്യങ്ങള്‍ക്ക് കൊറോണ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സഹായം. ബഹ്‌റൈനിലേക്ക് ഒരു ലക്ഷം ഡോസ് കൊറോണ വാക്‌സിന്‍ ഇന്ത്യ അയച്ചു. ശ്രീലങ്കയിലേക്ക് അഞ്ച് ലക്ഷവും. ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമാണിത്. നേപ്പാളിലേക്കും മ്യാന്മറിലേക്കും അയച്ചതിന് പിന്നാലെയാണ് മറ്റു രാജ്യങ്ങളിലേക്ക് കൂടി കൊറോണ വാക്‌സിന്‍ ഇന്ത്യ അയച്ചത്. അസ്ട്രസെനക്ക കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് അയച്ചത്. അയല്‍ രാജ്യങ്ങള്‍ക്കും തന്ത്ര പ്രധാന പങ്കാളിത്തമുള്ള രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

c

ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന ബഹ്‌റൈന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ആദ്യം കൊറോണ വാക്‌സിന്‍ അയച്ചിരിക്കുന്നത് ബഹ്‌റൈനിലേക്കാണ്. ജനുവരി 20 മുതലാണ് ഇന്ത്യ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്കും സീഷെല്‍സ്, മൗറീഷ്യസ്, ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ അയച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കും ഉടന്‍ അയക്കും. ബഹ്‌റൈനില്‍ വീണ്ടും കൊറോണ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആ രാജ്യത്തേക്ക് ഇന്ത്യയുടെ വാക്‌സിന്‍ എത്തിയിരിക്കുന്നത്.

എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍

ബഹ്‌റൈനില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം തുടരും. ഹോട്ടലുകള്‍ തുറക്കുമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കില്ല. പാര്‍സല്‍ സര്‍വീസുണ്ടാകും. മൂന്നാഴ്ചയ്ക്ക് ശേഷം സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളും. കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടുവെന്നാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ അറിയിച്ചത്. കൊറോണ വാക്‌സിനേഷന്‍ ബഹ്‌റൈനില്‍ പുരോഗമിക്കുകയാണ്. ഫൈസര്‍, ബയോണ്‍ടെക്, ചൈനയുടെ വാക്‌സിന്‍ എന്നിവയാണ് ബഹ്‌റൈനില്‍ നല്‍കിവരുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് അസ്ട്രാസെനക്ക വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.

കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്‌ളാഗ് മാര്‍ച്ച്കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്‌ളാഗ് മാര്‍ച്ച്

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

English summary
Indian Coronavirus Vaccine arrived in Bahrain And Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X