കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന് പിന്നാലെ ഒമാനിലും ഈജിപ്തിലും ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ എത്തി; വാക്‌സിന്‍ മൈത്രി

Google Oneindia Malayalam News

മസ്‌ക്കത്ത്: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊറോണ വാക്‌സിന്‍ ഒമാനിലേക്ക് അയച്ചു. ഒമാനിലേക്കും ഈജിപ്തിലേക്കുമാണ് ഏറ്റവും ഒടുവില്‍ അയച്ചത്. ഇന്ത്യയുടെ വാക്‌സിന്‍ മസ്‌ക്കത്ത് വിമാനത്താവളത്തില്‍ എത്തി എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. വാക്‌സിന്‍ മൈത്രി എന്ന പദ്ധതിയുടെ ഭാഗമാണ് സൗഹൃദ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കുന്നത്. ശനിയാഴ്ച രാത്രിയാണ് ഇന്ത്യയുടെ വാക്‌സിന്‍ മസ്‌ക്കത്തിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണ് ഇത് പ്രകടമാക്കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

V

ഒരു ലക്ഷം ഡോസ് ആണ് ഒമാന് നല്‍കിയത്. നിക്കരാഗ്വേ, പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവയ്ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു കോടി ഡോസ് വാക്‌സിനാണ് ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുക. 10 ലക്ഷം ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറും. ബഹ്‌റൈനിലേക്ക് ഒരു ലക്ഷം ഡോസ് കൊറോണ വാക്‌സിന്‍ വ്യാഴാഴ്ച ഇന്ത്യ അയച്ചിരുന്നു. ശ്രീലങ്കയിലേക്ക് അഞ്ച് ലക്ഷവും. നേപ്പാളിലേക്കും മ്യാന്മറിലേക്കും അയച്ചതിന് പിന്നാലെയാണ് മറ്റു രാജ്യങ്ങളിലേക്ക് കൂടി കൊറോണ വാക്‌സിന്‍ ഇന്ത്യ അയച്ചത്. അസ്ട്രസെനക്ക കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് അയച്ചത്.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

ജനുവരി 20 മുതലാണ് ഇന്ത്യ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്കും സീഷെല്‍സ്, മൗറീഷ്യസ്, ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ അയച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കും വാണിജ്യ അടിസ്ഥാനത്തില്‍ വാക്‌സിന്‍ അയക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

English summary
Indian Coronavirus Vaccine arrived in Oman And Egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X