കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സ് ഭീകരാക്രണം; മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യന്‍ ദമ്പതികള്‍ പറയുന്നത്..

  • By Pratheeksha
Google Oneindia Malayalam News

പാരിസ്: നീസിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവരില്‍ ഇന്ത്യന്‍ ദമ്പതികളും. ജയ്പൂര്‍ സ്വദേശികളായ ആകാംഷ സിങും ഐശ്വര്യയുമാണ് ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കുടുംബത്തോടൊപ്പം ഫ്രാന്‍സില്‍ വെക്കേഷന്‍ ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍.

''ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്കിടിച്ചു കയറ്റുമ്പോള്‍ പരിഭാന്തരായി ആളുകള്‍ ഓടുകയായിരുന്നു .അവര്‍ക്കൊപ്പം ഞങ്ങളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു .നിമിഷങ്ങള്‍ക്കുള്ളിലാണ് അവിടം ചോരക്കളമായി മാറിയത്. ഓടുന്നതിനിടയില്‍ നിലത്തു വീണവരുടെ സ്ഥിതിയായിരുന്നു ദയനീയം .അവരെ ചവിട്ടിക്കടന്നായാലും ജീവനും കൊണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഓരോരുത്തരും. പലരും റോഡിനിരുവശമുളള ഹോട്ടലിലേക്കു കയറി ടേബിളുകളുടെയും ഫ്രിഡ്ജിന്റെയുമൊക്കെ മറവില്‍ ഒളിക്കുന്നതു കാണാമായിരുന്നു ''. ആകാംഷ സിങ് പറഞ്ഞു.

ഫ്രാന്‍സ് ഭീകരാക്രമണം: ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്ഫ്രാന്‍സ് ഭീകരാക്രമണം: ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്

14-1447478945-paris6-

ഓട്ടത്തിനിടയില്‍ വേര്‍പ്പെട്ടു പോയ ദമ്പതികള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും കണ്ടു മുട്ടിയത്. ഭക്ഷണം കഴിക്കാനായി മിനിറ്റുകള്‍ക്കുമുമ്പാണ് ഇവര്‍ സംഭവസ്ഥലത്തു നിന്നും നടക്കാന്‍ തുടങ്ങിയത്. വിദേശ കാര്യവകുപ്പ് ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാനുളള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ 84 പേര്‍ മരിക്കുകയും 100 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

English summary
An Indian couple vacationing in France's Nice came seconds close to the terror truck that smashed into a crowd watching Bastille Day fireworks, killing 84
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X