കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിയന്‍ കപ്പലിലെ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചു, ഗ്രേസ് വണ്ണിലെ ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് റോയല്‍ നാവി പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും മോചിപ്പിച്ചു. അതേസമയം അവസാന നിമിഷം അമേരിക്ക നാടകീയത കൊണ്ടുവന്നെങ്കിലും ജിബ്രാള്‍ട്ടര്‍ കോടതി അത് തള്ളി. കപ്പല്‍ വിട്ടുനല്‍കാനും ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടു. കപ്പല്‍ വിട്ടുനല്‍കരുതെന്നായിരുന്നു അമേരിക്ക കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം തന്റെയും മറ്റ് ഇന്ത്യക്കാരുടെയും മോചനം സാധ്യമാക്കിയതില്‍ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ പറഞ്ഞു.

1

അതേസമയം കപ്പലിലുള്ളവരെ മോചിപ്പിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചെന്നും, വിഎല്‍സിസി ഗ്രേസ് വണ്‍ കപ്പലിലെ എല്ലാ ഇന്ത്യക്കാരെയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ ഇന്ത്യ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി സംസാരിച്ചിരുന്നു.

നേരത്തെ തന്നെ കപ്പല്‍ മോചിപ്പിക്കുമെന്ന് ബ്രിട്ടന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്ററേനിയന്‍ പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. അമേരിക്കയുടെ ഇടപെടലോടെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക ഉയരുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ മോചന വാര്‍ത്ത വന്നു. അതേസമയം കോടതി അമേരിക്കയുടെ വാദങ്ങള്‍ തള്ളിയത് അവര്‍ക്ക് തിരിച്ചടിയായി.

നേരത്തെ ജിബ്രാള്‍ട്ടര്‍ തീരം വഴി കടന്നുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയതോടെ മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടുപോകുന്നുവെന്നായിരുന്നു ഇറാനെതിരെയുള്ള ആരോപണം. കപ്പലിന്റെ രേഖകള്‍ നേരത്തെ തന്നെ ബ്രിട്ടന് കൈമാറിയതായും ഇറാന്‍ പറഞ്ഞിരുന്നു. അതേസമയം ഗള്‍ഫ് മേഖലയില്‍ തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണ്.

ഇന്ത്യയുടെ വീരപുത്രന് സ്വാതന്ത്ര്യം നിഷേധിച്ചതെന്തിന്, ഷാ ഫൈസലിന്റെ അറസ്റ്റിനെതിരെ ചിദംബരം!!ഇന്ത്യയുടെ വീരപുത്രന് സ്വാതന്ത്ര്യം നിഷേധിച്ചതെന്തിന്, ഷാ ഫൈസലിന്റെ അറസ്റ്റിനെതിരെ ചിദംബരം!!

English summary
indian crew aboard iranian oil tanker released in gibraltar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X