ധോണിക്ക് ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുമായി ആദ്യ കരാര്‍
ദുബായ്: ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഗ്രാന്‍ഡ് മിഡ്വെസ്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ നിയമിച്ചു. മൂന്നുവര്‍ഷത്തെ കരാറിലാണ് ധോണിയുമായി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
യുഎഇ ബിസിനസുകാരന് സഫര്‍ ഷാ ഖാന് ആണ് ഗ്രാന്‍ഡ് മിഡ്വെസ്റ്റ് ഗ്രൂപ്പിന്റെ ഉടമ. സ്ഥാപനത്തിന് ദുബായ്, യുകെ, അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ ഹോട്ടല്‍, ഇവന്റ് മാനേജ്മെന്റ് സംരഭങ്ങളുണ്ട്. സ്പോര്‍ട്സ് രംഗത്തും ചുവടുറപ്പിക്കുന്ന സ്ഥാപനം ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ധോണിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നാണ് സൂചന.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജിഎം സ്പോര്‍ട്സ് വരുന്ന ജനുവരിയില്‍ ടി20 ടൂര്‍ണമെന്റ് നടത്തുന്ന വിവരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗ് എന്ന പേരില്‍ ജനുവരിയില്‍ ദുബായില്‍വെച്ചാണ് ടൂര്‍ണമെന്റ്. ഇന്ത്യന്‍ സ്പോര്‍ട്സ് രംഗത്ത് പ്രത്യേകിച്ചും ക്രിക്കറ്റ് രംഗത്ത് ഗ്രൂപ്പിന് താത്പര്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ധോണിയുമായുള്ള കാരാറെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കമ്പനിക്കുവേണ്ടി കരാറില്‍ ഏര്‍പ്പെടുന്നതെന്ന് ധോണി പറഞ്ഞു. കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരമൊരു അവസരം തന്നതില്‍ നന്ദി പറയുന്നതായും ധോണി അറിയിച്ചു. ലോകത്തെ മുന്‍നിരയിലുള്ള സ്പോര്‍ട്സ് താരമായ ധോണിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ കമ്പനി ഉടമ സഫര്‍ ഷാ ഖാനും സന്തോഷം പ്രകടിപ്പിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications