മ്യാന്മാറില് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരന് മരിച്ചു
മ്യാന്മറിലെ വിഘടനവാദ സംഘടനയായ അരാകന് ആര്‍മിയുടെ തടങ്കലില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മരിച്ചു. വിനൂ ഗോപാല്‍ എന്നയാളാണ് മരണപ്പെട്ടത്.
യാന്ഗോണ്: മ്യാന്മറിലെ വിഘടനവാദ സംഘടനയായ അരാകന് ആര്‍മിയുടെ തടങ്കലില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മരിച്ചു. വിനൂ ഗോപാല്‍ എന്നയാളാണ് മരണപ്പെട്ടത്. കണ്‍സ്ട്രക്ഷന്‍ അഡൈ്വസറായിരുന്ന വിനൂവിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

വിനൂ ഗോപാലടക്കം അഞ്ച് ഇന്ത്യക്കാരെയും ഒരു മ്യാന്മാര് എം.പി ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നത്. വിനൂ ഗോപാലിന്റെ മൃതദേഹം വിട്ടു നല്‍കിയതിനൊപ്പം ഏഴു പേരെ അരാകന് ആര്‍മി വിട്ടയച്ചിട്ടുണ്ട്.
വിജയ് കുമാര്‍ സിങ്, നങ്ഷന്ബോക് സുയാം, രാകേഷ് ശര്‍മ്മ, അജയ് കോത്തിയാല് എന്നിവരാണ് മോചിതരായ ഇന്ത്യക്കാര്‍.
ശ്വാസതടസം കാരണമാണ് ഗോപാല്‍ മരണപ്പെട്ടതെന്നും അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കിയിരുന്നെന്നും അരാകന് ആര്‍മി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. പ്രമേഹവും ഹൃദ്രോഗത്തിനും ഗോപാലിന് മരുന്ന് നല്‍കിയിരുന്നതായി പ്രസ്താവനയില്‍ പറയുന്നു.
മ്യാന്മാറില് ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി യുദ്ധം ചെയ്യുന്ന സംഘടനയാണ് അരാകന് ആര്‍മി. സംഘര്‍ഷ മേഖലകളില്‍ മ്യാന്മാര് സൈനികര്‍ക്കായി പരിശോധന നടത്താറുണ്ടെന്നും ഇത്തരത്തില്‍ കലാദന് നദിയില്‍ വെച്ച് സ്പീഡ് ബോട്ടില്‍ വെച്ചാണ് ഇന്ത്യക്കാരടക്കമുള്ളവരെ പിടികൂടിയതെന്നും സംഘടന പറഞ്ഞു.
ആസിയാന്‍ സമ്മേളനത്തിനിടെ ബാങ്കോക്കില്‍ മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ച ദിവസം തന്നെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications