കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മാറില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരന്‍ മരിച്ചു

മ്യാന്‍മറിലെ വിഘടനവാദ സംഘടനയായ അരാകന്‍ ആര്‍മിയുടെ തടങ്കലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മരിച്ചു. വിനൂ ഗോപാല്‍ എന്നയാളാണ് മരണപ്പെട്ടത്.

Google Oneindia Malayalam News

യാന്‍ഗോണ്‍: മ്യാന്‍മറിലെ വിഘടനവാദ സംഘടനയായ അരാകന്‍ ആര്‍മിയുടെ തടങ്കലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മരിച്ചു. വിനൂ ഗോപാല്‍ എന്നയാളാണ് മരണപ്പെട്ടത്. കണ്‍സ്ട്രക്ഷന്‍ അഡൈ്വസറായിരുന്ന വിനൂവിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

1

വിനൂ ഗോപാലടക്കം അഞ്ച് ഇന്ത്യക്കാരെയും ഒരു മ്യാന്‍മാര്‍ എം.പി ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നത്. വിനൂ ഗോപാലിന്റെ മൃതദേഹം വിട്ടു നല്‍കിയതിനൊപ്പം ഏഴു പേരെ അരാകന്‍ ആര്‍മി വിട്ടയച്ചിട്ടുണ്ട്.

വിജയ് കുമാര്‍ സിങ്, നങ്ഷന്‍ബോക് സുയാം, രാകേഷ് ശര്‍മ്മ, അജയ് കോത്തിയാല്‍ എന്നിവരാണ് മോചിതരായ ഇന്ത്യക്കാര്‍.

ശ്വാസതടസം കാരണമാണ് ഗോപാല്‍ മരണപ്പെട്ടതെന്നും അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കിയിരുന്നെന്നും അരാകന്‍ ആര്‍മി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. പ്രമേഹവും ഹൃദ്രോഗത്തിനും ഗോപാലിന് മരുന്ന് നല്‍കിയിരുന്നതായി പ്രസ്താവനയില്‍ പറയുന്നു.

മ്യാന്‍മാറില്‍ ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി യുദ്ധം ചെയ്യുന്ന സംഘടനയാണ് അരാകന്‍ ആര്‍മി. സംഘര്‍ഷ മേഖലകളില്‍ മ്യാന്‍മാര്‍ സൈനികര്‍ക്കായി പരിശോധന നടത്താറുണ്ടെന്നും ഇത്തരത്തില്‍ കലാദന്‍ നദിയില്‍ വെച്ച് സ്പീഡ് ബോട്ടില്‍ വെച്ചാണ് ഇന്ത്യക്കാരടക്കമുള്ളവരെ പിടികൂടിയതെന്നും സംഘടന പറഞ്ഞു.

ആസിയാന്‍ സമ്മേളനത്തിനിടെ ബാങ്കോക്കില്‍ മ്യാന്‍മാര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ച ദിവസം തന്നെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

English summary
indian dies in custody of myanmar rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X