കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്.... ഇന്ത്യക്ക് അഭിമാനമായി അഭിജിത് ബാനര്‍ജി!!

Google Oneindia Malayalam News

സ്റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര്‍ ദുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയാണ് അഭിജിത് ബാനര്‍ജി നൊബേലില്‍ ജേതാവായിരിക്കുന്നത്. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സ്വീകരിച്ച കാര്യങ്ങളാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. അമേരിക്കയിലെ മസാചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍ കൈ എടുത്തത്.

1

ലോകത്താകമാനമുള്ള ദാരിദ്ര്യത്തെ, ചെറിയ ചോദ്യങ്ങളായി ഇവര്‍ തരംതിരിക്കുകയും, അതിനുള്ള ഉത്തരങ്ങള്‍ ലഘുകരിക്കുകയും ചെയ്‌തെന്ന് സമിതി വിലയിരുത്തി. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വിദ്യാഭ്യാസ രീതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക രീതികള്‍, എന്നിവയായി തരംതിരിച്ചാണ് ഇവര്‍ ഉത്തരം നല്‍കിയത്. ഇത് വിപ്ലവകരമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

അതേസമയം എസ്തര്‍ ദുഫ്‌ലോ നൊബേലിന്റെ ചരിത്രത്തില്‍ സാമ്പത്തിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ്. 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഇത് ഒരു വനിതയിലേക്ക് എത്തുന്നത്. അടുത്തിടെ ചില മാറ്റങ്ങള്‍ വന്നെങ്കിലും, വിശ്വ മാനവികതയുടെ ഏറ്റവും വലിയ പ്രശ്‌നം ദാരിദ്ര്യ നിര്‍മാര്‍ജനം തന്നെയാണ്. ലോകത്ത് 700 മില്യണ്‍ ജനത ഇപ്പോഴും തുച്ഛ വരുമാനത്തിലാണ് ജീവിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് മില്യണോളം കുട്ടികള്‍ ചികിത്സ കിട്ടാതെ വര്‍ഷത്തില്‍ മരിക്കുന്നുണ്ട്. പണമില്ലാത്തത് കൊണ്ട് ശരാശരി വിദ്യാഭ്യാസം പോലും കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.

1990കളുടെ മധ്യത്തില്‍ മൈക്കള്‍ ക്രമറും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് പശ്ചിമ കെനിയയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിപ്ലകരമായ തുടക്കമായിരുന്നു. പിന്നീട് ഇത് അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്‌ളോയും ക്രമര്‍ക്കൊപ്പം ഏറ്റെടുക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെ മറ്റ് വശങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പരീക്ഷിക്കുകയും ചെയ്തു. ഇതാണ് പുരോഗമന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറായി പിന്നീട് മാറിയത്.

 സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്, എറിത്രിയന്‍ കരാറിന് അംഗീകാരം സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്, എറിത്രിയന്‍ കരാറിന് അംഗീകാരം

English summary
indian economist abhijit banerjee and two others win 2019 economic science nobel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X