Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രാ നിയന്ത്രണം; യുഎഇയിൽ കുടുങ്ങിയവരിൽ അർഹരായവർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ എംബസി

ദുബായ്: കൊവിഡ് യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ പ്രവാസികളില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് തിരികെ മടങ്ങുവാന്‍ സൗജന്യ ടിക്കറ്റ് നല്തുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് സൗദി അറേബ്യയിലെയും കുവൈത്തിലെയും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രയില്‍ യുഎയില്‍ കുടുങ്ങിയ, ടിക്കറ്റ് എടുക്കുവാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് കോണ്‍സുലേറ്റിന്റെ സഹായം ലഭ്യമാവുക.

flight service

യാത്രാ നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വഴി സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും യാത്ര ചെയ്യരുതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശം നല്കിയിരുന്നു. അതിനാല്‍ തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും എംബസി പറഞ്ഞിരുന്നു. ഇത്തരത്തില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ തിരികെ നാട്ടിലേക്ക് പോയി സാധാരണ നിലയിലായ ശേഷം മടങ്ങിവരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ‌ഫെയർ ഫണ്ടിന്റെ (ഐ‌സി‌ഡബ്ല്യു‌എഫ്) നേതൃത്വത്തിലാണ് അർഹരായവര്‍ക്ക് ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത്.

അതേസമയം എയർ ഇന്ത്യയുടെ ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിക്കിടക്കുന്ന പ്രവാസികളായ കേരളീയർക്ക്, നാട്ടിലേക്ക് മടങ്ങുന്നതിനായി 330 ദിർഹത്തിന്റെ പ്രത്യേക പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, സ്മാര്‍ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടറായ അഫി അഹമ്മദ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള മൂന്ന് വിമാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി 250 ദിർഹത്തിന്റെ 150 ടിക്കറ്റുകള്‍ നൽകുമെന്ന് അറിയിച്ചു. 18, 20, 23 തീയതികളിൽ 50 പേര്‍ക്ക് വീതമാണ് ഇതില്‍ നാട്ടിലേക്ക് മടങ്ങുവാന്‍ സാധിക്കുക.

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

എന്നാല്‍ സൗജന്യ ടിക്കറ്റിനായി 50-ൽ താഴെ അഭ്യർത്ഥനകൾ മാത്രമാണ് ഇതുവരെ കോൺസുലേറ്റ് അറിയിച്ചു. പലരും നാട്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങള്‍ എപ്പോള്‍ അവസാനിക്കും എന്നതിനെക്കുറിച്ച് യാതൊരു സൂചനകളുമില്ലാത്തതിനാല്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാന്‍ ശ്രമിക്കുവാനാണ് ആണ് കോണ്‍സുലേറ്റ് ആളുകളെ ബോധ്യപ്പെടുത്തുന്നത് എന്ന് കോണ്‍സുലേറ്റ് വക്താവ് പറഞ്ഞു. മാത്രമല്ല, എത്തിച്ചേരേണ്ട രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ മുഴുവനായം എടുത്തുമാറ്റാതെ അവിടേക്ക് യാത്ര ചെയ്യുവാന്‍ ശ്രമിക്കരുതന്നും കോണ്‍സുലേറ്റ് വക്താവ് വ്യക്തമാക്കി.

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+