Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ നിന്നുള്ള മലയാളികള്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധം; സൗദിയിലെ എംബസി അറിയിച്ചു

റിയാദ്: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാക്കി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കേരള സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണിത്. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമില്ല. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് രോഗപരിശോധന നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞദിവസം കേരളം പ്രത്യകമായി ആവശ്യപ്പെട്ടിരുന്നു. അടുത്ത ശനിയാഴ്ച മുതലാണ് ഈ തീരുമാനം നടപ്പാക്കുക.

p

പരിശോധനയില്‍ കൊറോണ രോഗമില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഇനി നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കൂ. അല്ലാത്ത മലയാളികള്‍ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല. കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് നിര്‍ബന്ധം. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അവരെ ബാധിക്കില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സൂചിപ്പിച്ചു.

കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ഉത്തരവില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ തുടങ്ങി എന്നാണ് സൗദിയില്‍ നിന്നുള്ള വിവരം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള പ്രത്യേക നിബന്ധനകള്‍ എംബസി പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.

സ്വന്തമായി ടിക്കറ്റ് എടുത്താണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുന്നത്. പുതിയ സാഹചര്യത്തില്‍ മലയാളികള്‍ക്ക് കൊറോണ പരിശോധനയും നടത്തണം. ഇതോടെ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് ഇരട്ടി ചെലവാണ്്. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലുള്ള പ്രവാസികളെ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് പുതിയ തീരുമാനം. ഇതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് സൗദിയില്‍ നിന്ന് വന്ന പ്രവാസികള്‍ പതിനായിരത്തില്‍ താഴെയാണെന്ന വിവരവും പുറത്തുവന്നു. ഇതുവരെ 9247 പേരാണ് രാജ്യത്തെത്തിയത്. സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 110000 പേരാണ്. നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയിലധികവും മലയാളികളാണ്. പിന്നെ തമിഴ്‌നാട്ടുകാരും ഉത്തര്‍ പ്രദേശുകാരും തെലങ്കാനയില്‍ നിന്നുള്ളവരുമാണ്. ഇതില്‍ 35 ശതമാനം ജോലി നഷ്ടമായി നാട്ടിലേക്ക് തിരിക്കുന്നവരാണെന്നും റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+