കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തവർക്ക് സഹായം; രജിസ്ട്രേഷൻ തുടങ്ങി ഇന്ത്യൻ എംബസി

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റ് യാത്രാ നിരോധനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ എംബസി. യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ വിവരങ്ങളാണ് ഇന്ത്യന്‍ എംബസി ശേഖരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രവാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നത് മുന്നിൽക്കണ്ടാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

ദൃശ്യം 2 ആമസോണ്‍ വാങ്ങിയ തുക കേട്ട് ഞെട്ടരുത്; അമ്പരപ്പിക്കുന്ന കണക്കുകള്‍, പുറത്തുവിട്ട് ഗ്ലോബല്‍ ഒടിടിദൃശ്യം 2 ആമസോണ്‍ വാങ്ങിയ തുക കേട്ട് ഞെട്ടരുത്; അമ്പരപ്പിക്കുന്ന കണക്കുകള്‍, പുറത്തുവിട്ട് ഗ്ലോബല്‍ ഒടിടി

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിൽ പോയി മടങ്ങിയെത്താനാവാത്തത് മൂലം വിസ കാലാവധി അവസാനിപ്പിക്കാൻ ആയവർ, ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവർ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ളവർ എന്നിവർക്ക് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിന് പുറമേ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാർക്ക് എംബസിയിൽ പ്രത്യേക ഹെൽപ്പ് ഡെസ്കിനും രൂപം നൽകിയിട്ടുണ്ട്.

 kuwait-15899101

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ഇന്ത്യൻ എംബസി ഇത്തരത്തിൽ ഇന്ത്യൻ പ്രവാസികളുടെ കുവൈത്ത് പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംബസി ശേഖരിച്ച് കുവൈത്ത് അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം ഇത്തരത്തിൽ വിവരങ്ങള്‍ നല്‍കിയവരും പുതുതായി രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യൻ എംബസി അറിയിപ്പിൽ പറയുന്നു. https://forms.gle/sExZK1GKW36BLpVz7 എന്ന ലിങ്ക് വഴി ഗൂഗിൽ ഷീറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടത്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെല്ലാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എംബസിയുടെ www.indembkwt.gov.in എന്ന വെബ്‌സൈറ്റിലോ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നോ ആവശ്യക്കാർക്ക് ലഭിക്കും. ഇതിന് പുറമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ [email protected]ലേക്ക് ഇമെയില്‍ വഴിയും ബന്ധപ്പെടാം.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

English summary
Indian embassy of Kuwait started registration process to Indian expats who stranded in India during covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X