ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി
വാഷിങ്ടൺ: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ യുഎസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എംബസി പ്രദേശത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ചയോടെയാണ് സംഭവം. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എംബസി അധികൃതർ അറിയിച്ചു.
'18ന് വൈകീട്ട് ഇന്ത്യൻ എംബിസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ച് വരികയാണ്', എംബസി അധികൃതർ അറിയിച്ചു.

കുടുംബത്തിൻ്റെ സ്വകാര്യതയെ മുൻനിർത്തി മരിച്ചയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല. ഞങ്ങളുടെ പ്രാർത്ഥന കുടുംബത്തിനൊപ്പം തന്നെയുണ്ട്', അധികൃതർ പറഞ്ഞു.












Click it and Unblock the Notifications