തുര്‍ക്കി സൈനിക അട്ടിമറി: ഇന്ത്യക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി
അങ്കാറ/ദില്ലി: തുര്‍ക്കിയില്‍ സൈനിക അട്ടിമറി നടന്ന സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. പൊതു സ്ഥലങ്ങളില്‍ പോകുന്നത് റദ്ദാക്കി സൈനിക അട്ടിമറിയെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതുവരെ വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാനുള്ള എമര്‍ജന്‍സി നമ്പറുകളും എംബസി നല്‍കിയിട്ടുണ്ട്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
തുര്‍ക്കി അധികൃതരുമായി ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ എംബസിക്ക് ഈ സാഹചര്യത്തെക്കുറിച്ച് കൂടുതലൊന്നും പറയാനിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യാനുള്ള ഇന്ത്യക്കാരുടെ നീക്കങ്ങള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

തുര്‍ക്കിയുടെ അധികാരം പിടിച്ചെടുത്തുവെന്നും പട്ടാള നിയമം ഏര്‍പ്പെടുത്തിയെന്നും കാണിച്ച് തുര്‍ക്കി സൈന്യം വെള്ളിയാഴ്ച രാത്രിയാണ് പ്രസ്താവനയിറക്കിയത്. എന്നാല്‍ അധികാരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു എന്നാണ് തുര്‍ക്കി അധികതരുടെ പ്രതികരണം. സൈനിക അട്ടിമറിക്കിടെ 42 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
Our Embassy in Ankara advises Indian nationals in Turkey to avoid public places and remain indoors until the situation there becomes clearer
— Vikas Swarup (@MEAIndia) July 15, 2016












Click it and Unblock the Notifications