കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും വലിയ ഗ്രീറ്റിംഗ് കാർഡുമായി ഇന്ത്യക്കാരൻ ഗ്വിന്നസിലേക്ക്: 8.2 ചതുരശ്ര മീറ്റർ വലിപ്പം!!

Google Oneindia Malayalam News

ദുബായ്: ഏറ്റവും വലിപ്പമുള്ള ഗ്രീറ്റിംഗ് കാർഡ് നിർമിച്ച് ഗ്വിന്നസ് ബുക്കിലിടം നേടി പ്രവാസി. 8.2 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഭീമൻ പോപ്പ്-അപ്പ് ഗ്രീറ്റിംഗ് കാർഡ് അനാച്ഛാദനം ചെയ്തുകൊണ്ടാണ് യുഎഇയിലെ ഒരു ഇന്ത്യൻ പ്രവാസി 19-ാം തവണയും ഗിന്നസ് റെക്കോർഡിലേക്ക് കടന്നിട്ടുള്ളത്. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് വേണ്ടിയാണ് കാർഡ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദുബായ് നിവാസിയായ രാംകുമാർ സാരംഗപാനി ഇപ്പോൾ യുഎഇയിലും ഇന്ത്യയിലും ഒരു വ്യക്തിയുടെ ലോക റെക്കോർഡുകൾ ഏറ്റവുമധികം നേടിയ വ്യക്തിയാണെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി അടക്കം കോട്ടയത്തെ 9 സീറ്റിലും ലീഡ്; കാപ്പന്‍ പോയാലും ക്ഷീണമില്ലഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി അടക്കം കോട്ടയത്തെ 9 സീറ്റിലും ലീഡ്; കാപ്പന്‍ പോയാലും ക്ഷീണമില്ല

സാധാരണ പോപ്പ് അപ്പ് കാർഡുകളേക്കാൾ 100 മടങ്ങ് വലുതാണ് മിസ്റ്റർ സാരംഗപാനിയുടെ പോപ്പ് അപ്പ് ഗ്രീറ്റിംഗ് കാർഡ് എന്നതാണ് ഇതിന്റെ പ്രത്യേകത. കാർഡിനുള്ളിൽ ദുബായ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് അക്ബർ സാഹിബ് സൃഷ്ടിച്ച ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങളുടെ ഒരു കൊളാഷും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദിന് സമർപ്പിച്ച പോപ്പ്-അപ്പ് കാർഡിന് 8.20 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്, ഹോങ്കോങ്ങിൽ സ്ഥാപിച്ച മുൻ റെക്കോർഡ് 6,729 ചതുരശ്ര മീറ്ററായിരുന്നു.

guinnessworldrecord-16

സാരംഗപാണി തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡിന് 4 മീറ്റർ നീളവും 2.05 മീറ്റർ വീതിയുമാണുള്ളത്. കാർഡിന്റെ പുറംചട്ട എക്‌സ്‌പോ 2020 ന്റെ വിജയത്തെക്കുറിക്കുന്നതാണെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് മാസമായി താൻ കാർഡ് തയ്യാറാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും ഈ റെക്കോർഡ് രാജ്യത്തിന് വളരെ പ്രത്യേകതയുള്ളതാക്കാൻ ഏറ്റവും അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും സാരംഗപാണിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് മുഹമ്മദ് അധികാരത്തിലെത്തിയതിന്റെ 15ാം വാർഷിക ദിനത്തേക്കാൾ കൂടുതൽ ശുഭകരമായ സന്ദർഭം വേറെയില്ലെന്നും യുഎഇ സ്ഥാപക ദിനത്തിന്റെ അമ്പതാം വാർഷികത്തിനും ഞാൻ ഇത് സമർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 4 മുതൽ 18 വരെ കാർഡ് ദോഹ സെന്ററിൽ പ്രദർശിപ്പിക്കും. അതേസമയം തന്നെ കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എക്‌സിബിഷൻ സെന്ററിൽ കൊറോണ വൈറസ് മുൻകരുതൽ നടപടികൾ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. കാന്തങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും വലിയ വാചകം, കാന്തങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ വാക്കുകൾ, ഏറ്റവും വലിയ ഇലക്ട്രോണിക് ഗ്രീറ്റിംഗ് കാർഡ്, ഏറ്റവും ചെറിയ പായ്ക്ക് കാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് കൂറ്റൻ ഗ്രീറ്റിംഗ് കാർഡ്. 17 വർഷം മുമ്പ് ചെന്നൈയിൽ നിന്ന് ദുബായിലേക്ക് താമസം മാറിയ സാരംഗപാണി, പോപ്പ്-അപ്പ് ഗ്രീറ്റിംഗ് കാർഡിന് നൽകിയ സംഭാവനകൾക്ക് ആർട്ടിസ്റ്റ് സാഹിബിന് പ്രത്യേക നന്ദി അർപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

English summary
Indian Expat In UAE won 19th Guinness Record With Giant Greeting Card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X