മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍
അബുദാബി: യു എ ഇയിലെ മഹ്സൂസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആണ് പലപ്പോഴും ഭാഗ്യം തേടിയെത്താറുള്ളത്. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന യു എ ഇയിലെ ഭാഗ്യ പരീക്ഷണമാണ് മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ നറുക്കെടുപ്പ്.
ഇതില്‍ കഴിഞ്ഞ ആഴ്ചത്തെ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിയെ തേടിയാണ് ഭാഗ്യം എത്തിയിരിക്കുന്നത്. മഹ്സൂസിന്റെ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിക്ക് ലഭിച്ചത് 100,000 ദിര്‍ഹമാണ്. അതായത് ഏകദേശം 22,13,036 ഇന്ത്യന്‍ രൂപ.

യു എ ഇയിലെ ഇന്ത്യന്‍ പ്രവാസി ഗണപതി വിശ്വനാഥ അയ്യര്‍ ആണ് മഹ്സൂസിന്റെ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ നറുക്കെടുപ്പില്‍ സമ്മാനത്തിന് അര്‍ഹനായത്. 68 കാരനായ ഗണപതി വിശ്വനാഥ അയ്യര്‍ കഴിഞ്ഞ 22 വര്‍ഷമായി യു എ ഇയില്‍ ആണ് താമസിക്കുന്നത്. ജനുവരി 7 ശനിയാഴ്ച നടന്ന പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ വിജയിച്ച ആറ് നമ്പറുകളില്‍ അഞ്ചെണ്ണം യോജിപ്പിച്ചാണ് ഗണപതി വിശ്വനാഥ അയ്യര്‍ സമ്മാനം നേടിയിരിക്കുന്നത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി വിരമിച്ച ഗണപതി വിശ്വനാഥ അയ്യര്‍ യു എ ഇയില്‍ വിശ്രമ ജീവിതം നയിക്കെ ആണ് ഭാഗ്യം തേടി എത്തിയിരിക്കുന്നത്. മഹ്സൂസിന്റെ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ നറുക്കെടുപ്പില്‍ ലഭിച്ച സമ്മാന തുക പുതിയ ഡി എസ് എല്‍ ആര്‍ ക്യാമറ വാങ്ങാന്‍ ഉപയോഗിക്കും എന്ന് ഗണപതി വിശ്വനാഥ അയ്യര്‍ പറഞ്ഞു.

പ്രകൃതിയുടെ സൗന്ദര്യം പകര്‍ത്താന്‍ പുതിയ ക്യാമറ ഉപയോഗിക്കുന്നതിനും അതിന് വേണ്ടി സമയം ചെലവഴിക്കുന്നതിനുമായി താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും ഗണപതി വിശ്വനാഥ അയ്യര്‍ പറഞ്ഞു. അതേസമയം അടുത്ത മഹ്സൂസ് ലൈവ് നറുക്കെടുപ്പ് ഇന്ന് ( ജനുവരി 14 ശനിയാഴ്ച ) യു എ ഇ സമയം രാത്രി 9 മണിക്ക് നടന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് മഹ്സൂസിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. മാത്രമല്ല ഇതിനൊപ്പം ഒരു ബോട്ടില്‍ വെള്ളവും വാങ്ങണം. 35 ദിര്‍ഹമാണ് ഒരു ബോട്ടില്‍ വെള്ളത്തിന് നല്‍കേണ്ടത് അതായത് 778 രൂപ.












Click it and Unblock the Notifications