യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം തണുപ്പിൽ മരവിച്ച് മരണം; ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു
യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം തണുപ്പിൽ മരവിച്ച് മരണം; ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു
ടൊറന്റോ: യുഎസ്-കാനഡ അതിര്‍ത്തിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ(39), വൈശാലിബെൻ ജഗദീഷ്കുമാർ പട്ടേൽ (37), വിഹാംഗി ജഗദീഷ്കുമാർ പട്ടേൽ (11), ധർമ്മിക് ജഗദീഷ്കുമാർ പട്ടേൽ (3) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസാണ് ഇവരെ കണ്ടെത്തിയത്. കാനഡ/യുഎസ് അതിർത്തിയിൽ നിന്ന് 12 മീറ്റർ അകലെ മാനിറ്റോബയിലെ എമേഴ്‌സണിന് സമീപത്താണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, ഈ കുടുംബം രാജ്യം ചുറ്റി സഞ്ചരിച്ചിട്ടുണ്ടെന്നും മനുഷ്യക്കടത്ത് നടത്തി ആരോ അതിർത്തിയിലേക്ക് കൊണ്ടുപോയെന്നും കനേഡിയൻ അധികൃതർ പറഞ്ഞു. ഗുജറാത്തിലെ കലോലിലുള്ള ഡിങ്കുച ഗ്രാമത്തിൽ നിന്നാണ് കുടുംബം താമസിച്ചിരുന്നത്.
മരണപ്പെട്ട കുടുംബത്തിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും 2 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.എന്നാൽ, ഇരകളുടെ ഐഡന്റിറ്റി കനേഡിയൻ അധികൃതർ സ്ഥിരീകരിക്കുകയും പോസ്റ്റ്‌മോർട്ടം ജനുവരി 26 ന് പൂർത്തിയാക്കുകയും ചെയ്തിരുന്നു.
സ്ഥലത്തെ കഠിനമായ ശൈത്യത്തെ തുടര്‍ന്ന് തണുത്തു മരവിച്ചാണ് കുടുംബം മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മാനിറ്റോബയിലെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ (ആർ സി എം പി) പ്രസ്താവനയിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications