Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഫുട്ബോള്‍ കോച്ച് 15കാരനെ പീഡിപ്പിച്ചു

ദുബായ്: നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 15കാരനെ ഫുട്ബോള്‍ കോച്ച് പീഡിപ്പിച്ചു. കാറിന്റെ പിന്‍സീറ്റില്‍ വച്ച് കോച്ച് പീഡിപ്പിച്ച സംഭവം പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു കോച്ചിന്റെ ഭീഷണി.

35കാരനായ ഇയാള്‍ ഇന്ത്യക്കാരനായ സെയില്‍സ്മാനായി ജോലി ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇത്തരത്തിലുള്ള ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയാണെന്നാണും ആരോപണമുണ്ട്. കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബര്‍ 22ന് അല്‍ ഖ്വാസിസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്ന് താന്‍ കുറ്റക്കാരനല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇയാളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കേസ് പരിഗണിച്ച ദുബായ് കോടതിയിലാണ് തനിക്കെതിരെ ആരോപിച്ച കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിട്ടുള്ളത്.

dubai

15 കാരന്‍ കൗമാരക്കാരായ ആണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചുതരികയും അതുപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. താനൊരിക്കലും ഇങ്ങനെ ചെയ്യുകയില്ലെന്നും തന്റെ ഫോണ്‍ 15കാരന്‍ കൈവശപ്പെടുത്തിയതിന് ശേഷമാണ് ഫോണില്‍ ഇത്തരം നഗ്നചിത്രങ്ങള്‍ കണ്ടെത്തിയതെന്നും ഇയാള്‍ ആരോപിക്കുന്നു.

സംഭവത്തിന് നാലുമാസം മുമ്പ് കോച്ചിനെ ഫെയ്‌സ്ബുക്കില്‍ കണ്ടിരുന്നുവെന്നും തന്നെയും തന്റെ കൂട്ടുകാരെയും ഫുഡ്‌ബോള്‍ കളിക്കാന്‍ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതായും തങ്ങളെ വാഹനത്തില്‍ വന്ന് കൂട്ടുകയും തിരികെ എത്തിക്കുകയും ചെയ്തിരുന്നതായും ആണ്‍കുട്ടി പറയുന്നു.

കാറിന്റെ പിന്‍സീറ്റില്‍ വച്ച് നഗ്നനാക്കിയ ശേഷം തന്നെ പീഡിപ്പിച്ചുവെന്നും ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു കോച്ചിന്റെ ഭീഷണി. ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം താന്‍ ഒറ്റയ്ക്കുള്ളപ്പോഴായിരുന്നു സംഭവമെന്നും കുട്ടി കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഒടുവില്‍ കൗമാരക്കാരായ മറ്റ് ആണ്‍കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം ഒടുവില്‍ അവശേഷിക്കുന്നയാളെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കോച്ച് പൊലീസിനോട് സമ്മതിച്ചു. ഇവരുടെ നഗ്നചിത്രങ്ങളുപയോഗിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും കോച്ച് ഒടുവില്‍ സമ്മതിച്ചതായി കേസന്വേഷണത്തിനിടെ പൊലീസ് വ്യക്തമാക്കിയിരുന്നു. കോച്ച് കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ നിരവധി അശ്ലീലചിത്രങ്ങളും കോച്ചിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മെയ് 16ന് കേസിന്റെ അടുത്ത വാദം കേള്‍ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+