ഇന്ത്യന്‍ വംശജന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു
ന്യൂയോര്‍ക്ക്: ഗ്യാസ് സ്റ്റേഷനില്‍ മോഷണശ്രമം തടയുന്നതിനിടെ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ സഞ്ജയ് പട്ടേലിനെയാണ് മുഖം മറച്ച രണ്ടുപേര്‍ വെടിവച്ച് കൊന്നത്.
നെഞ്ചില്‍ മൂന്നിടത്തും കൈയ്യിലും വെടിയേറ്റു. കണക്ടികട്ടിലെ ന്യൂ ഹെവനില്‍ സംഭവം നടന്നത്. വെടിയേറ്റ ഇദ്ദേഹം യേല്‍ ന്യൂ ഹെവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനിടെ മരണമടഞ്ഞു.

മുപ്പത്തൊമ്പതുകാരനായ പട്ടേല്‍ ഇവിടെ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്. മോഷ്ടാക്കള്‍ ഇരുനൂറു ഡോളറിനു വേണ്ടി ഒരു ജീവന്‍ അപഹരിച്ചതെന്ന് സ്ഥാപനത്തിന്റെ ഉടമ പറഞ്ഞു.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications