ഇത് ഇന്ത്യയുടെ രത്നമാണ്, വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സംഘം ലണ്ടനിലേക്ക്, ഏതു രത്നം?
ലണ്ടന്‍ : ` കൊഹിനൂര്‍ രത്‌നം വീണെടുക്കാന്‍ ഇന്ത്യന്‍ സംഘം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്‌നം വീണ്ടെടുക്കാന്‍ നിയമനടപടി?കളുമായി മുന്നോട്ട് പോകുന്നത്. ഇതിന് വേണ്ടി ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും രംഗത്ത?ത്തിയിട്ടുണ്ട്്. എട്ടു നൂറ്റാണ്ടുമുമ്പ് ആന്ധ്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിെന്റ സ്വത്തായിരുന്ന കോഹിനൂരിന്റെ സഞ്ചാരം വിവിധ രാജവംശങ്ങളിലൂടെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം വരെ എത്തിച്ചേര്‍ന്ന അതിശയിപ്പിക്കുന്ന ചരിത്രമാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം കഴിഞ്ഞ ഉടനെ രത്‌നം വീണ്ടെടുക്കാന്‍ നിയമയുദ്ധം നടത്താനാണ് ഡേവിഡ് ഡിസൂസ എന്ന ഇന്ത്യന്‍ വംശജനായ വ്യവസായിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കുന്നത്. കൊഹിനൂര്‍ രത്‌നം മോഷ്ടിച്ചെന്ന് ആരോപിച്ച് എലിസബത്ത് രാഞ്ജിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനും സംഘം തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 12 ആണ് മോദി മുന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലേക്ക്് പോകുന്നത്.
കൊഹിനൂര്‍
കോഹിനൂര്‍ എന്നതിെന്റ അര്‍ഥം പ്രകാശപര്‍വതം എന്നാണ്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം കഴിഞ്ഞയുടനെ രത്‌നം വീണ്ടെടുക്കാന്‍ നിയമയുദ്ധം നടത്താനാണ് തീരുമാനം.

രത്‌നം ലണ്ടനിലെത്തിയത്
ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൗസിയുടെ താല്‍പര്യപ്രകാരമാണ് രത്‌നം ലണ്ടനിലെത്തിച്ചത്. 1850ല്‍ പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരിയായ 13 വയസ്സുകാരന്‍ ദുലീപ് സിങ് ലണ്ടനില്‍ എത്തി വിക്ടോറിയ രാജ്ഞിക്ക് രത്‌നം നേരിട്ട് സമ്മാനിക്കുകയായിരുന്നു.

ഫണ്ട് ശേഖരണം
രത്‌നം വീണ്ടെടുക്കാന്‍ ഫണ്ട് ശേഖരണത്തിലാണ് മൗണ്ടന്‍ ഓഫ് ലൈറ്റ് (പ്രകാശപര്‍വതം കോഹിനൂര്‍) എന്ന ഈ സംഘം. സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

സിനിമാ താരങ്ങള്‍
രത്‌നം വീണ്ടെടുക്കാന്‍ ബോളിവുഡ് നടി ഭൂമിക സിങ്ങും പ്രചാരണത്തിെന്റ മുന്‍നിരയിലുണ്ട്. നിരവധി സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും രത്‌നം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

രത്‌നം തിരികെ കിട്ടുന്ന കാര്യത്തില്‍ സംശയം
രത്‌നം തിരികെ നല്‍കാന്‍ സാധ്യമല്ലെന്ന നിലപാട് ഇന്ത്യാ സന്ദര്‍ശനവേളയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിരുന്നതാണ്.












Click it and Unblock the Notifications