ടെക്കികള്‍ സൂക്ഷിച്ചോ!!! ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇനി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ വേണ്ട???
അമേരിക്കയില്‍ മാത്രമല്ല ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടനിലും കാനഡയിലും അതാത് രാജ്യത്തെ തൊഴിലാളികളെ നിയമിക്കണമെന്നും നാരയണ മൂര്‍ത്തി.
മുംബൈ: അമേരിക്കയില്‍ ജോലി സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ കുടിയേറ്റ നയം. ലോകവ്യാപകമായി അതിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗും ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ട്രംപിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുന്ന നിലപാടുമായാണ് ഇന്‍ഫോസിസ് സ്ഥാപക മേധാവി എന്‍ആര്‍ നാരായണ മൂര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. നാരായണ മൂര്‍ത്തിയുടെ നിലപാട് ഇന്ത്യന്‍ ടെക്കികളുടെ വിദേശ ജോലി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും. വിദേശ ജോലിക്ക് ഇന്ത്യാക്കാരെ കൊണ്ടുപോകുന്നതിന് പകരം അതാത് രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കണ്ടെത്താന്‍ ശ്രമിക്കണമെന്നാണ് നാരായണ മൂര്‍ത്തിയുടെ നിലപാട്.
അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ട്രംപ് വിസ നയത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

ഇന്ത്യന്‍ കമ്പനികള്‍ എച്ച് വണ്‍ബി വിസ ഉപയോഗിച്ച് അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിറുത്തണമെന്നാണ് ഇന്‍ഫോസിസ് സ്ഥാപക മേധാവി എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ നിലപാട്. പകരം അമേരിക്കയില്‍ നിന്ന് തന്നെ ജോലിക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ മാത്രമല്ല ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടനിലും കാനഡയിലും അതാത് രാജ്യത്തെ തൊഴിലാളികളെ നിയമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കില്‍ മാത്രമേ മള്‍ട്ടി നാഷണല്‍ കമ്പനി ആകാന്‍ സാധിക്കുകയൊള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാരെ റിക്രൂട്ട് ചെയ്യാന്‍ ഐടി കമ്പനികള്‍ക്ക് സാധിക്കണം. എച്ച് വണ്‍ബി വിസ നിയന്ത്രിക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പ് വച്ചാല്‍ ഇത് സാധ്യമാകും. ഇതിലൂടെ ആഗോള സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ ഐടി കമ്പനികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ ലാഭോദ്ദേശം ഇന്‍ഫോസിസ് മേധാവിയയുടെ നിലപാടില്‍ കാണാം. എച്ച് വണ്‍ബി വിസ നിയന്ത്രിക്കുന്നതിനായി അമേരിക്ക മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം യഥാര്‍ത്ഥത്തില്‍ കമ്പനികളെയാണ് ബാധിക്കുന്നത്. തൊഴിലാളികള്‍ക്ക് ലാഭകരമാകുന്ന നിര്‍ദേശമാണ് മുന്നോട്ട് വയ്കകുന്നതെങ്കിലും അതിലൂടെ കമ്പനികളെ നാരായണ മൂര്‍ത്തിയേപ്പോലുള്ള വരുടെ നിലപാടിലെത്തിക്കാനാണ് ട്രേംപ് ഉദ്ദേശിക്കുന്നത്.

എച്ച് വണ്‍ബി വിസയുള്ളവരുടെ ശമ്പളത്തില്‍ 200 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ട്രംപ് വരുത്തിയിരിക്കുന്നത്. 60,000 അമേരിക്കന്‍ ഡോളറെന്നത് 130,000 ഡോളറായാണ് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ നിന്നും എച്ച് വണ്‍ബി വിസയില്‍ ആളുകളെ ജോലിക്ക് നിയമിക്കുന്നത് കമ്പനികള്‍ക്ക് നഷ്ടമാുണ്ടാക്കും. ഇതേ ശമ്പളത്തിന് അതേ രാജ്യത്തെ പൗരന്മാരെ ജോലി നിയമിക്കുന്നതാകും കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരം.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചിരുന്നത് ഇവര്‍ക്ക് കുറഞ്ഞ ശമ്പളം മതിയെന്നതാണ്. രൂപയുടെ മൂല്യം കുറവായതിനാല്‍ ഇന്ത്യ രൂപയില്‍ വളരെ ഭീമമെന്ന് തോന്നുന്ന തുക ശമ്പളമായി ലഭിക്കും. ഒരു തൊഴിലാളിയെ സന്തോഷിപ്പിക്കാന്‍ അത് മതി. എന്നാല്‍ ഒരു അമേരിക്കക്കാരനേയോ ഇംഗ്ലീഷ് പൗരനേയോ ജോലിക്ക് വച്ചാല്‍ അവര്‍ക്ക് ഈ തുക മതിയാകില്ല. പുതിയ നിയമം വരുന്നതോടെ ശമ്പളം ഇരുകൂട്ടര്‍ക്കും തുല്യമാകും. എങ്കിലും അതാത് രാജ്യത്ത് നിന്നുള്ളവരെ നിയമിക്കുന്നതാകും കമ്പനികള്‍ക്ക് ലാഭകരം.

അമേരിക്കയിലെ പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായിട്ടാണ് ട്രംപിന്റെ നടപടി. മറ്റ് രാജ്യങ്ങളിലെ പ്രഫഷണുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനായി നല്‍കുന്ന എച്ച് വണ്‍ബി വിസയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നടപടികളിലാണ് അമേരിക്കന്‍ പ്രസിഡന്റ്.












Click it and Unblock the Notifications