കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീ വിഷയത്തില്‍' ഐസിസിലും വര്‍ണ വിവേചനമെന്ന്... ഇന്ത്യക്കാര്‍ രണ്ടാംകിടക്കാര്‍!!!

Google Oneindia Malayalam News

ദമാസ്‌കസ്: ഐസിസില്‍ ചേരുന്നതിനായി ഒട്ടനവധി പേരാണ് ഇറാഖിലേയ്ക്കും സിറിയയിലേയ്ക്കും പോയത്. അവരില്‍ ചിലര്‍ തിരിച്ചുവന്നു, ചിലര്‍ ഐസിസിന്റെ ജിഹാദികളായി തുടരുന്നു.

എന്തായിരുന്നു ഐസിസില്‍ ചേരാന്‍ പലര്‍ക്കും ഉണ്ടായ പ്രലോഭനം? അത് മതം മാത്രമായിരുന്നില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളും പണവും ആയിരുന്നു പലരേയും പ്രലോഭിപ്പിച്ചത്.

എന്നാല്‍ യസീദി പെണ്‍കുട്ടികളെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഐസിസില്‍ ചേര്‍ന്ന പലരും 'വഞ്ചിയ്ക്കപ്പെട്ടതായാണ്' രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിയ്ക്കുന്ന വിവരം. എന്താണ് അതിന്റെ കാരണം എന്നന്വേഷിച്ചാല്‍ ഞെട്ടും!!!!

സ്ത്രീകളും പണവും

സ്ത്രീകളും പണവും

യസീദി സ്ത്രീകളെ നല്‍കാമെന്ന് പറഞ്ഞാണ് പലരേയും ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്. നല്ല ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു.

പക്ഷേ...

പക്ഷേ...

എന്നാല്‍ ഐസിസിന്റെ വാഗ്ദാനങ്ങളൊന്നും പാലിയ്ക്കപ്പെട്ടില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പക്ഷേ എല്ലാ ജിഹാദികളോടും ഐസിസ് ഈ വിവേചനം കാണിച്ചിട്ടില്ല.

വര്‍ണ വിവേചനം

വര്‍ണ വിവേചനം

സത്യം പറഞ്ഞാല്‍ ഐസിസില്‍ വളരെ രൂക്ഷമായ രീതിയില്‍ തന്നെ വര്‍ണ വിവേചനം ഉണ്ടത്രെ. അറബ് പോരാളികളോടുള്ള സമീപനമല്ല ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ള ജിഹാദികളോട്.

ഇന്ത്യക്കാര്‍ക്ക് പെണ്ണില്ല

ഇന്ത്യക്കാര്‍ക്ക് പെണ്ണില്ല

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ജിഹാദികള്‍ക്ക് യസീദി പെണ്‍കുട്ടികളെ നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറബ് ജിഹാദികള്‍ക്ക് എല്ലാം ലഭിയ്ക്കുന്നും ഉണ്ട്.

കൂലിയും കുറവ്

കൂലിയും കുറവ്

നല്ല ശമ്പളമാണ് റിക്രൂട്ട്‌മെന്റ് സമയത്ത് ഐസിസ് പോരാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അറബ് വംശജരല്ലാത്തവര്‍ക്ക് പറഞ്ഞ കൂലിയൊന്നും കിട്ടുന്നില്ലെന്നും പറയപ്പെടുന്നു.

ആയുധങ്ങളില്‍ പോലും

ആയുധങ്ങളില്‍ പോലും

കൂലിയും പെണ്ണും പോകട്ടെ, യുദ്ധ മുന്നണിയില്‍ ഇറങ്ങുമ്പോള്‍ ഇവര്‍ക്ക് നല്ല ആയുധങ്ങള്‍ പോലും നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാംകിടക്കാര്‍

രണ്ടാംകിടക്കാര്‍

അറബ് വംശജരല്ലാത്തവരെ ഐസിസ് നേതൃത്വം രണ്ടാംകിടക്കാരായാണ് കാണുന്നതെന്നും പറയുന്നു. വലിയ ഉത്തരവാദിത്തങ്ങളൊന്നും തന്നെ ഇവരെ ഏല്‍പിയ്ക്കാറും ഇല്ലത്രെ.

ചാവേറുകളാക്കാന്‍

ചാവേറുകളാക്കാന്‍

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഐസിസില്‍ ചേരുന്നവര്‍ അത്യാവശ്യം വിദ്യാഭ്യാസമൊക്കെ ഉള്ളവരാണ്. അതുകൊണ്ട് തന്നെ ചാവേറാകാന്‍ ഒന്നും ഇവരെ അത്ര പെട്ടെന്ന് കിട്ടില്ല. എങ്കിലും ഇവരറിയാതെ തന്നെ ചാവേറുകളാക്കി കൊലയ്ക്ക് കൊടുക്കാറുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളില്‍ ഇവരെ ലക്ഷ്യ സ്ഥാനത്തെത്തിയ്ക്കും. വാഹനത്തില്‍ എന്താണെന്ന് പറയില്ല. ഒരു പ്രത്യേക നമ്പറിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഡിറ്റൊണേറ്റര്‍ ഘടിപ്പിച്ച ഫോണായിരിയ്ക്കും അത്. ഫോണ്‍ വിളിയ്ക്കുന്നതോടെ വാഹനം പൊട്ടിത്തെറിയ്ക്കും.

 ഇസ്ലാം ലോകത്തിന് വേണ്ടി

ഇസ്ലാം ലോകത്തിന് വേണ്ടി

ലോകമെങ്ങും ഇസ്ലാമിക ശരിയത്ത് നിയമ നടപ്പാക്കാനും ഖിലാഫത്ത് സ്ഥാപിയ്ക്കാനും രംഗത്തിറങ്ങിയവരാണ് ഐസിസുകാര്‍. എന്നിട്ടാണ് അവര്‍ക്കിടിയില്‍ തന്നെ ഇത്തരം വിവേചനങ്ങള്‍

English summary
According to an intelligence report prepared by foreign agencies and shared with Indian security agencies,ISIS fighters from India, Pakistan, Bangladesh as well as certain countries like Nigeria and Sudan are considered inferior to Arab fighters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X