അറസ്റ്റിലായ മാധ്യമപ്രവർത്തകർക്ക് രാജ്യം വിടാൻ നിർദേശം: അറസ്റ്റിലായത് ടൂറിസ്റ്റ് വിസയിലെത്തിയത്തിയവർ!
മാലി: മാലിദ്വീപില്‍ അറസ്റ്റിലായ ഇന്ത്യക്കാരനുൾപ്പെടെയുള്ള മാധ്യമപ്രവർത്തർക്ക് രാജ്യം വിടാൻ നിർദേശം. ഒരു ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് എഎഫ്പി റിപ്പോര്‍ട്ടർമാരെയാണ് വെള്ളിയാഴ്ച മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തത്. മാലിദ്വീപിൽ സുപ്രീം കോടതിയും പ്രസിഡന്റ് അബ്ദുള്ള യമീനും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചതോടെ ആദ്യമായി അറസ്റ്റിലായ വിദേശികളോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മാലിദ്വീപിൽ സുപ്രീം കോടതിയും പ്രസിഡന്റ് അബ്ദുള്ള യമീനും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചതോടെ അറസ്റ്റിസാവുന്ന ആദ്യത്തെ വിദേശികളാണ് ഈ മാധ്യമപ്രവര്‍ത്തകർ. നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ജഡ്ജിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ജഡ്ജിമാരുടെ ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് യമീൻ തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ പ്രസിഡന്റ് യമീന്‍ തയ്യാറാവാത്തതാണ് പ്രതിസന്ധികൾക്ക് വഴിവെച്ചത്. ഫെബ്രുവരി ഒന്നിനാണ് സർക്കാർ തടവിലാക്കിയ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

രാജ്യം വിടാൻ നിർദേശം
ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റെന്നാണ് മാലിദ്വീപ് പോലീസ് നൽകുന്ന വിശദീകരണം. ഇതോടെ പോലീസ് അറസ്റ്റ് ചെയ്ത് ചെയ്ത് ഇമിഗ്രേഷൻ വകുപ്പിന് കൈമാറിയ മാധ്യമപ്രവർത്തകരോട് രാജ്യം വിടാന്‍ നിർദേശിക്കുകയായിരുന്നു. ഇന്ത്യക്കാരനായ മണി ശർമ, ബ്രിട്ടീഷ് പൗരനായ ആതിഷ് രവി പട്ടേൽ എന്നിവരാണ് വെള്ളിയാഴ്ച മാലിദ്വീപിൽ അറസ്റ്റിലായത്. രാജ്യത്തെ ഇമിഗ്രേഷൻ ചട്ടടങ്ങൾ ലംഘിച്ചാണ് ഇരുവരും ജോലിചെയ്യുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

മാലിദ്വീപിൽ ടൂറിസ്റ്റ് വിസയിൽ
മാധ്യമപ്രവര്‍ത്തകരായി എഎഫ്പിയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന രണ്ടുപേരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്തെത്തിയിട്ടുള്ളത്. ഇമിഗ്രേഷന്‍ ആക്ട് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം ടൂറിസ്റ്റ് വിസയിലെത്തി രാജ്യത്ത് ജോലി ചെയ്യുന്നത് നിയമലംഘനമാണെന്നും ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ ഇവർക്കെതിരെ ഒരു തരത്തിലുള്ള നിയമനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന് ഭീഷണി
മാലിദ്വീപില്‍ അടിയന്തരാവസ്ഥ നിലനിൽക്കെ സ്വകാര്യ ചാനലിന് വേണ്ടി ജോലി ചെയ്യുന്ന രണ്ടുപേരും രാജ്യത്തിന്റരെ ഇപ്പോഴത്തെ സാഹചര്യത്തിന് ഭീഷണിയാണെന്നും പോലീസും ഇമിഗ്രേഷന്‍ വകുപ്പും ചൂണ്ടിക്കാണിക്കുന്നു. മാലിദ്വീപില്‍ പ്രവര്‍ത്തിക്കുന്ന റജ്ജേ ടിവിയുടെ ഓഫീസ് ഇതിനകം തന്നെ അടച്ചുപൂട്ടിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ സ്ഥിതി മാധ്യമപ്രവർത്തകരെ വ്യക്തിഗതമായു സ്വതന്ത്രരായും റിപ്പോർട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു.

റജ്ജേ ടിവിയ്ക്ക് ഭീഷണി
മാലിദ്വീപിലെ രാഷട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഭീഷണിയുള്ളതായി റാജ്ജേ ടിവിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാലിദ്വീപിൽ ദിവസങ്ങള്‍ക്ക് അടിയന്തരാരവവസ്ഥ പ്രഖ്യാപിച്ചത് ആദ്യം റിപ്പോർട്ട് ചെയ്തത് റജ്ജേ ടിവിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് അബ്ദുള്ള യമീനും സുപ്രീം കോടതിയും തമ്മിലുള്ള തർക്കത്തിനിടെയാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications