കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ മാധ്യമപ്രവർത്തകർക്ക് രാജ്യം വിടാൻ നിർദേശം: അറസ്റ്റിലായത് ടൂറിസ്റ്റ് വിസയിലെത്തിയത്തിയവർ!

Google Oneindia Malayalam News

മാലി: മാലിദ്വീപില്‍‍ അറസ്റ്റിലായ ഇന്ത്യക്കാരനുൾപ്പെടെയുള്ള മാധ്യമപ്രവർത്തർക്ക് രാജ്യം വിടാൻ നിർ‍ദേശം. ഒരു ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് എഎഫ്പി റിപ്പോര്‍ട്ടർ‍മാരെയാണ് വെള്ളിയാഴ്ച മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്തത്. മാലിദ്വീപിൽ സുപ്രീം കോടതിയും പ്രസിഡന്റ് അബ്ദുള്ള യമീനും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചതോടെ ആദ്യമായി അറസ്റ്റിലായ വിദേശികളോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മാലിദ്വീപിൽ സുപ്രീം കോടതിയും പ്രസിഡന്റ് അബ്ദുള്ള യമീനും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചതോടെ അറസ്റ്റിസാവുന്ന ആദ്യത്തെ വിദേശികളാണ് ഈ മാധ്യമപ്രവര്‍ത്തകർ‍. നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ജഡ്ജിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ജഡ്ജിമാരുടെ ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് യമീൻ‍ തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ പ്രസിഡന്റ് യമീന്‍ തയ്യാറാവാത്തതാണ് പ്രതിസന്ധികൾക്ക് വഴിവെച്ചത്. ഫെബ്രുവരി ഒന്നിനാണ് സർക്കാർ തടവിലാക്കിയ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

 രാജ്യം വിടാൻ നിർദേശം

രാജ്യം വിടാൻ നിർദേശം

ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റെന്നാണ് മാലിദ്വീപ് പോലീസ് നൽകുന്ന വിശദീകരണം. ഇതോടെ പോലീസ് അറസ്റ്റ് ചെയ്ത് ചെയ്ത് ഇമിഗ്രേഷൻ വകുപ്പിന് കൈമാറിയ മാധ്യമപ്രവർത്തകരോട് രാജ്യം വിടാന്‍ നിർദേശിക്കുകയായിരുന്നു. ഇന്ത്യക്കാരനായ മണി ശർമ, ബ്രിട്ടീഷ് പൗരനായ ആതിഷ് രവി പട്ടേൽ‍ എന്നിവരാണ് വെള്ളിയാഴ്ച മാലിദ്വീപിൽ‍ അറസ്റ്റിലായത്. രാജ്യത്തെ ഇമിഗ്രേഷൻ ചട്ടടങ്ങൾ‍ ലംഘിച്ചാണ് ഇരുവരും ജോലിചെയ്യുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

 മാലിദ്വീപിൽ‍ ടൂറിസ്റ്റ് വിസയിൽ‍

മാലിദ്വീപിൽ‍ ടൂറിസ്റ്റ് വിസയിൽ‍


മാധ്യമപ്രവര്‍ത്തകരായി എഎഫ്പിയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന രണ്ടുപേരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്തെത്തിയിട്ടുള്ളത്. ഇമിഗ്രേഷന്‍ ആക്ട് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം ടൂറിസ്റ്റ് വിസയിലെത്തി രാജ്യത്ത് ജോലി ചെയ്യുന്നത് നിയമലംഘനമാണെന്നും ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ ഇവർക്കെതിരെ ഒരു തരത്തിലുള്ള നിയമനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 രാജ്യത്തിന് ഭീഷണി

രാജ്യത്തിന് ഭീഷണി


മാലിദ്വീപില്‍ അടിയന്തരാവസ്ഥ നിലനിൽക്കെ സ്വകാര്യ ചാനലിന് വേണ്ടി ജോലി ചെയ്യുന്ന രണ്ടുപേരും രാജ്യത്തിന്റരെ ഇപ്പോഴത്തെ സാഹചര്യത്തിന് ഭീഷണിയാണെന്നും പോലീസും ഇമിഗ്രേഷന്‍ വകുപ്പും ചൂണ്ടിക്കാണിക്കുന്നു. മാലിദ്വീപില്‍ പ്രവര്‍ത്തിക്കുന്ന റജ്ജേ ടിവിയുടെ ഓഫീസ് ഇതിനകം തന്നെ അടച്ചുപൂട്ടിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ സ്ഥിതി മാധ്യമപ്രവർത്തകരെ വ്യക്തിഗതമായു സ്വതന്ത്രരായും റിപ്പോർട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു.

 റജ്ജേ ടിവിയ്ക്ക് ഭീഷണി

റജ്ജേ ടിവിയ്ക്ക് ഭീഷണി

മാലിദ്വീപിലെ രാഷട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർ‍ട്ട് ചെയ്ത സംഭവത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഭീഷണിയുള്ളതായി റാജ്ജേ ടിവിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാലിദ്വീപിൽ ദിവസങ്ങള്‍ക്ക് അടിയന്തരാരവവസ്ഥ പ്രഖ്യാപിച്ചത് ആദ്യം റിപ്പോർട്ട് ചെയ്തത് റജ്ജേ ടിവിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് അബ്ദുള്ള യമീനും സുപ്രീം കോടതിയും തമ്മിലുള്ള തർക്കത്തിനിടെയാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

English summary
Two foreign journalists, including an Indian national, working for French news agency AFP who were arrested by the Maldivian police for violating immigration rules, have been ordered to leave the island nation facing political turmoil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X