കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ ദുബായിലെത്തി; യുഎഇ വിശിഷ്ട സുഹൃത്ത് എന്ന് വിദേശകാര്യമന്ത്രി

Google Oneindia Malayalam News

ദുബായ്: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊറോണ പ്രതിരോധ വാക്‌സിന്‍ യുഎഇയിലെത്തി. മറ്റു ഒട്ടേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു. ഇന്നാണ് ദുബായില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ എത്തിയത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. യുഎഇ ഇന്ത്യയുടെ വിശിഷ്ട സുഹൃത്ത് ആണെന്നും പ്രത്യേക ബന്ധമാണ് യുഎഇയുമായുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ മൈത്രി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യ വിദേശ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇതുവരെ 55 ലക്ഷം ഡോസ് വാക്‌സിനുകള്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ഇന്ത്യ സൗഹൃദ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്.

c

നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കടക്കം ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു. ഒമാനിലേക്കും ഈജിപ്തിലേക്കുമാണ് ഏറ്റവും ഒടുവില്‍ അയച്ചത്. ഒരു ലക്ഷം ഡോസ് ആണ് ഒമാന് നല്‍കിയത്. ഒരു കോടി ഡോസ് വാക്‌സിനാണ് ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുക. 10 ലക്ഷം ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറും. ബഹ്‌റൈനിലേക്ക് ഒരു ലക്ഷം ഡോസ് കൊറോണ വാക്‌സിന്‍ വ്യാഴാഴ്ച ഇന്ത്യ അയച്ചിരുന്നു. ശ്രീലങ്കയിലേക്ക് അഞ്ച് ലക്ഷവും. നേപ്പാളിലേക്കും മ്യാന്മറിലേക്കും നേരത്തെ അയച്ചിരുന്നു.

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നുശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

ജനുവരി 20 മുതലാണ് ഇന്ത്യ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെല്‍സ്, മൗറീഷ്യസ്, ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ അയച്ചിരുന്നു. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, നിക്കരാഗ്വേ, പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവയ്ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

English summary
Indian made Coronavirus Vaccine reached in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X