പാക്;ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തി

നയിമത്ത് അലി റാന്ധവ എന്ന അഭിഭാഷകന്റെ കൊലപാതകത്തെത്തുടര്‍ന്ന് മുത്താഹിദയുടെ ഒരുപാര്‍ട്ടി പ്രവര്‍ത്തകന്‍ അറസ്റ്റിലായതിന് ശേഷമാണ് പാര്‍ട്ടി പൊലീസിന്റെ ആരോപണം നിഷേധിച്ചത്. ചൊവ്വാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. പാകിസ്താന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എല്‍) ലെ അഭിഭാഷക വിഭാഗത്തിന്റെ തലവനായ റാന്ധവയാണ് സെപ്‌റ്റംബര്‍ 28 ശനിയാഴ്ച വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത യന്ത്രത്തോക്കുകളാണ് പാര്‍ട്ടിഓഫീസില്‍ നിന്നും കണ്ടെത്തിയത്.
പാകിസ്താനില്‍ കൊലചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ വാലി ബാബറിന്റെ കേസ് വാദിച്ചിരുന്നതും റാന്ധവയായിരുന്നു. പാര്‍ട്ടിയെ മോശവത്ക്കരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ാെലീസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലപാതകി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications