യു എസില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ അറസ്റ്റു ചെയ്തു
ന്യുയോര്‍ക്ക്: യു എസില്‍ ഭാര്യയെ കുത്തികൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റു ചെയ്തു. ന്യു ജഴ്‌സിയില്‍ താമസിക്കുന്ന നിതിന്‍ സിങ് (46) ആണ് ഭാര്യ സീമ സിങിനെ (42) നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
ഈ മാസം 19 നായിരുന്നു സംഭവം. കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഇയാള്‍ ഭാര്യയെ മുഖത്തും മാറിലും നിരവധി തവണ കുത്തുകയായിരുന്നു. ഇയാള്‍ തന്നെയാണ് കൊല നടത്തിയ വിവരം പോലീസിനെ അറിയിച്ചത്. കൊലപാതകത്തിന്റെ കാരണമിതാണ്....

കുടുബ വഴക്ക്
കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കരുതുന്നത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാവൂ

കുട്ടികള്‍ ഉറങ്ങുമ്പോള്‍ കൊല നടത്തി
മുന്നു കുട്ടികളും അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.

കുറ്റം ചുമത്തി
അറസ്റ്റിലായ ഇന്ത്യക്കാരനെതിരെ കൊലക്കുറ്റത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്.

ജാമ്യം അനുവദിച്ചു
പ്രതിയെ സലേം കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഹാജരാക്കുകയും
പത്തു ലക്ഷം രൂപയുടെ ജാമ്യം അനുവദിക്കുകയും ചെയ്തു.












Click it and Unblock the Notifications