Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് സ്ത്രീയെ കടന്നുപിടിച്ചു, പിന്നീട് ക്ഷമ ചോദിച്ച് കത്തെഴുതി...

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ഇക്കണോമി ക്ലാസിലായിരുന്നു സംഭവം.

ന്യൂയോര്‍ക്ക്: വിമാനത്തില്‍ വെച്ച് സ്ത്രീയെ കടന്നുപിടിച്ച ഇന്ത്യന്‍ വംശജനെ അമേരിക്കന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചായിരുന്നു ഇന്ത്യന്‍ വംശജനായ ഗണേഷ് പാര്‍ക്കര്‍ സ്ത്രീയെ കടന്നുപിടിച്ചത്. പിന്നീട് തനിക്ക് സംഭവിച്ച ഒരു നിമിഷത്തെ വിഢിത്തത്തില്‍ ക്ഷമ ചോദിച്ച് ഇയാള്‍ സ്ത്രീക്ക് കത്ത് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ഇക്കണോമി ക്ലാസിലായിരുന്നു സംഭവം. ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 40 വയസുകാരനായ ഗണേഷ് പാര്‍ക്കര്‍ സ്ത്രീയെ കണ്ടപ്പോള്‍ ഇക്കണോമി ക്ലാസില്‍ ഇരിക്കുകയായിരുന്നു. സ്ത്രീയുടെ സമീപത്തിരുന്ന ഗണേഷ് പാര്‍ക്കര്‍ സ്ത്രീ മയങ്ങുന്നതിനിടെയാണ് മാറിടത്തില്‍ പിടിച്ചത്. മയക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ സ്ത്രീ ബഹളം വെയ്ക്കുകയും, തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഗണേഷ് പാര്‍ക്കറെ അദ്ദേഹത്തിന്റെ ബിസിനസ് ക്ലാസിലെ സീറ്റിലേക്ക് തന്നെ മാറ്റിയിരുത്തുകയും ചെയ്തു.

ബുക്ക് ചെയ്തത് ബിസിനസ് ക്ലാസ്

ബുക്ക് ചെയ്തത് ബിസിനസ് ക്ലാസ്

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ഗണേഷ് പാര്‍ക്കര്‍ സ്ത്രീയെ കടന്നുപിടിച്ചത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗണേഷ് പാര്‍ക്കര്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ വാശി പിടിക്കുകയായിരുന്നുവെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.

ആദ്യം ബ്ലാങ്കറ്റ് നീക്കി...പിന്നെ

ആദ്യം ബ്ലാങ്കറ്റ് നീക്കി...പിന്നെ

സ്ത്രീയുടെ അടുത്ത സീറ്റിലിരുന്ന ഗണേഷ് പാര്‍ക്കര്‍ മയക്കത്തിലായിരുന്ന സ്ത്രീയുടെ ബ്ലാങ്കറ്റ് നീക്കാന്‍ ആദ്യം ശ്രമിച്ചു. ഇതിനിടെ ഉണര്‍ന്ന സ്ത്രീ വീണ്ടും ബ്ലാങ്കറ്റ് ശരിയാക്കി മയക്കം തുടര്‍ന്നു.

ഗണേഷ് പാര്‍ക്കറെ മാറ്റിയിരുത്തി...

ഗണേഷ് പാര്‍ക്കറെ മാറ്റിയിരുത്തി...

വീണ്ടും മയക്കം തുടര്‍ന്ന സ്ത്രീയുടെ മാറിടത്തില്‍ പിടിച്ചപ്പോഴാണ് സ്ത്രീ ഉണര്‍ന്നതും ബഹളം വെച്ചതും. താന്‍ മയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ ഗണേഷ് പാര്‍ക്കറുടെ കൈ തന്റെ മാറിടത്തിലായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയിലുണ്ട്. സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഗണേഷ് പാര്‍ക്കറെ ബിസിനസ് ക്ലാസിലേക്ക് മാറ്റിയിരുത്തി.

പിന്നീട് ക്ഷമ ചോദിച്ച് കത്തെഴുതി

പിന്നീട് ക്ഷമ ചോദിച്ച് കത്തെഴുതി

സംഭവത്തിന് ശേഷം സ്ത്രീയെ കാണണമെന്നും, സ്ത്രീയോട് മാപ്പ് ചോദിക്കണമെന്നും ഗണേഷ് പാര്‍ക്കര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അനുവദിച്ചില്ല. പിന്നീടാണ് ഇയാള്‍ തനിക്ക് ഒരു നിമിഷം തോന്നിയ വിഢിത്തമായിരുന്നു അതെന്നും, മാപ്പ് തരണമെന്നും പറഞ്ഞ് സ്ത്രീയ്ക്ക് കത്ത് നല്‍കിയത്.

ജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി...

സംഭവത്തില്‍ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ് പാര്‍ക്കറെ അമേരിക്കന്‍ പോലീസ് കസ്റ്റഡിലെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് 50000 ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ചാണ് ഗണേഷ് പാര്‍ക്കര്‍ ജാമ്യത്തിലിറങ്ങിയത്. നിലവില്‍ വീട്ടുതടങ്കിലുള്ള ഇയാള്‍ക്കെതിരെ രണ്ട് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+