• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിക്കറ്റ് ഗ്യാലറിയില്‍ മുട്ടുകുത്തി വിവാഹ അഭ്യര്‍ത്ഥന, തരംഗമായി ദിപന്‍ മണ്ഡല്യ-റോസ് പ്രണയം!!

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ എല്ലാവരെയും ഞെട്ടിച്ച് ഒരു വിവാഹാഭ്യാര്‍ത്ഥന നടന്നിരുന്നു. ആ യുവാവിന്റെ അഭ്യര്‍ഥന യുവാവ് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ അവരാണ് ട്രെന്‍ഡിംഗ്. യുവാവ് ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. യുവാവ് ബെംഗളൂരുവില്‍ നിന്നുള്ള ദിപന്‍ മണ്ഡല്യയാണ്. സുഹൃത്തായ റോസ് വിംബുഷാണ് അപ്പുറത്തുള്ളത്.

cmsvideo
  India-Australia got together as a marriage proposal takes place in crowd | Oneindia Malayalam

  സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ദീപന്റെ വിവാഹാഭ്യര്‍ത്ഥന. മത്സരത്തിനിടെ ഗ്യാലറിയില്‍ വെച്ച് റോസിന് മുമ്പില്‍ മുട്ടുകുത്തി തന്നെ വിവാഹം കഴിക്കുമോ എന്ന് മോതിരം ഉയര്‍ത്തി ചോദിക്കുകയായിരുന്നു ദിപന്‍. ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയ വരെ ഏറ്റെടുക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത് കണ്ട് തുടര്‍ച്ചയായി കൈയ്യടിക്കുന്നതും ഇതില്‍ കാണാമായിരുന്നു. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ പ്രണയ കഥ പങ്കുവെക്കുന്ന തിരക്കിലാണ്.

  അതേസമയം കളിക്കാന്‍ കാണാന്‍ വന്നപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതെന്ന് കരുതിയതെങ്കില്‍ തെറ്റി. ഇരുവരും പ്രണയത്തിലായിട്ട് ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് ഈ നാടകീയമായ വിവാഹാഭ്യാര്‍ഥന ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായി ഈ വിവാഹാഭ്യര്‍ത്ഥന ഉണ്ടായപ്പോള്‍ ശരിക്കും താന്‍ ഞെട്ടിപ്പോയെന്ന് റോസ് പറയുന്നു. ആദ്യം താന്‍ അമ്പരന്ന് പോയി. ഇങ്ങനൊരു കാര്യം സംഭവിക്കുമെന്ന് എന്റെ മനസ്സില്‍ പോലും ഉണ്ടായിരുന്നില്ല. താന്‍ പരിഭ്രമിച്ച് പോയെന്നും റോസ് പറഞ്ഞു.

  ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുന്നതിനും കൂടുതല്‍ അടുക്കുന്നതിനും കാരണമായത് ക്രിക്കറ്റായിരുന്നു. അതുകൊണ്ടാണ് ദീപന്‍ ക്രിക്കറ്റ് തന്നെ തിരഞ്ഞെടുത്തത്. രണ്ടുപേരും സ്വന്തം രാജ്യങ്ങളുടെ കടുത്ത രീതിയില്‍ പിന്തുണയ്ക്കുന്ന ക്രിക്കറ്റ് ആരാധകരാണ്. നാല് വര്‍ഷം മുമ്പാണ് ദിപന്‍ ഓസ്‌ട്രേലിയയില്‍ എത്തിയിട്ട്. രണ്ട് വര്‍ഷം മുമ്പാണ് മെല്‍ബണിലേക്ക് മാറിയത്. ഇത്തരത്തില്‍ വിവാഹാഭ്യര്‍ത്ഥ നടത്താനുള്ള തീരുമാനം കുറച്ച് നാളായി മനസ്സിലുണ്ടായിരുന്നുവെന്ന് ദിപന്‍ പറയുന്നു. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ കാരണം നീണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

  ഇവരുടെ പ്രണയം തുടങ്ങുന്നതും രസകരമായ സംഭവത്തിലൂടെയാണ്. മെല്‍ബണിലെ ദിപന്റെ താമസ സ്ഥലത്തെ മുന്‍ വാടകക്കാരിയായിരുന്നു റോസ്. അവരുടെ പേരിലെത്തുന്ന കത്തുകള്‍ എത്തിക്കുന്നതിനാണ് ആദ്യമായി റോസിനെ ഫേസ്ബുക്കിലൂടെ തിരഞ്ഞു കണ്ടെത്തുന്നത്. അങ്ങനെ കോഫിയിലൂടെ ക്രിക്കറ്റിലേക്ക് എത്തി ബന്ധം ശക്തമാവുകയായിരുന്നു. വീട്ടുകാര്‍ പോലും ഇക്കാര്യം അറിയിച്ചിരുന്നില്ല. സിഡ്‌നി ക്രിക്കറ്റ് അധികൃതരോട് ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ സമ്മതം മൂളുകയും ചെയ്തു.

  ഓസ്‌ട്രേലിയയില്‍ ആരോഗ്യ പ്രവര്‍ത്തകയാണ് റോസ്. ജെറ്റ്‌സ്റ്റാര്‍ ഓസ്‌ട്രേലിയ എന്ന സ്ഥാപനത്തില്‍ പ്രൊജക്ട് ആന്‍ഡ് റിപ്പോര്‍ട്ട് അനലിസ്റ്റായി ജോലി ചെയ്യുകയാണ് ദിപന്‍. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പഠനം കഴിഞ്ഞ് ജോലി നേടിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോഴാണ് ദിപന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇന്ത്യയിലെത്തി ഇവിടത്തെ രീതിയില്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

  English summary
  indian man who proposed her girlfriend during cricket match is from bengaluru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X