കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പര്‍വതാരോഹകന്‍ കാഞ്ചന്‍ജംഗ കീഴടക്കുന്നതിനിടെ മരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ മരണം

Google Oneindia Malayalam News

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കാഞ്ചന്‍ഗംഗ കയറുന്നതിനിടെ ഒരു ഇന്ത്യന്‍ പര്‍വതാരോഹകന്‍ മരിച്ചു. ഈ വര്‍ഷത്തെ തിരക്കേറിയ സീസണിലെ മൂന്നാമത്തെ മരണമാണിതെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യക്കാരനായ നാരായണന്‍ അയ്യര്‍ (52) ആണ് വ്യാഴാഴ്ച കാഞ്ചന്‍ജംഗ പര്‍വതത്തിന് സമീപം 8,200 മീറ്റര്‍ ഉയരത്തില്‍ വച്ച് മരണപ്പെട്ടത്. അയ്യരുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള വിശദാംശങ്ങള്‍ കമ്പനി തയ്യാറാക്കുന്നുണ്ടൈന്ന് സംഘാടകര്‍ അറിയിച്ചു.

india

മറ്റുള്ളവരെ അപേക്ഷിച്ച് അയ്യര്‍ക്ക് വേഗത വളരെ കുറവായിരുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് ഗൈഡുകളെ ഏര്‍പ്പെടുത്തിയിരുന്നെന്ന് പയനിയര്‍ അഡ്വഞ്ചര്‍ എന്ന പര്യവേഷണ കമ്പനിയുടെ ജീവനക്കാരന്‍ നിവേശ് കാര്‍ക്കി എഎഫ്പിയോട് പറഞ്ഞു. അദ്ദേഹം വളരെയധികം ക്ഷീണിച്ചിരുന്നു. പിന്നീട് യാത്ര തുടരാന്‍ കഴിയാതെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നെന്നും നിവേശ് കാര്‍ക്കി പറഞ്ഞു.

അതിജീവിതയ്ക്ക് നീതി വേണം: പ്രകാശ് രാജും ഷബ്നാ ആസ്മിയും കൊച്ചിയിലെത്തും, കൂടെ അണിചേരാന്‍ നിരവധി പേർഅതിജീവിതയ്ക്ക് നീതി വേണം: പ്രകാശ് രാജും ഷബ്നാ ആസ്മിയും കൊച്ചിയിലെത്തും, കൂടെ അണിചേരാന്‍ നിരവധി പേർ

ഈ സീസണില്‍ 8,586 മീറ്റര്‍ കാഞ്ചന്‍ജംഗയിലേക്ക് വിദേശ പര്‍വതാരോഹകര്‍ക്ക് നേപ്പാള്‍ 68 പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്, പലരും വ്യാഴാഴ്ച എത്തിയിരുന്നു. ഈ വര്‍ഷം നേപ്പാളില്‍ മരിക്കുന്ന മൂന്നാമത്തെ പര്‍വതാരോഹകനാണ് അയ്യര്‍. കഴിഞ്ഞ മാസം, ഒരു ഗ്രീക്ക് പര്‍വതാരോഹകന്‍ 8,167 മീറ്റര്‍ ധൗലഗിരിയില്‍ ഇറങ്ങുന്നതിനിടെ മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം, മുകളിലേക്ക് കയറുകയായിരുന്ന നേപ്പാളി പര്‍വതാരോഹകനെ എവറസ്റ്റ് കൊടുമുടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ട് കൊടുമുടികളുടെ ആസ്ഥാനമായ നേപ്പാള്‍, സാധാരണയായി നൂറുകണക്കിന് സാഹസികരെ ആകര്‍ഷിക്കുന്നുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 ല്‍ വ്യവസായം അടച്ചുപൂട്ടിയതിന് ശേഷം കഴിഞ്ഞ വര്‍ഷം മാത്രമാണ് രാജ്യം കൊടുമുടികള്‍ പര്‍വതാരോഹകര്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്. ഇപ്പോള്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ ഒട്ടേറെ പര്‍വ്വതാരോഹരാണ് നേപ്പാളിലേക്ക് എത്തുന്നത്. എവറസ്റ്റ് കൊടുമുടിക്കുള്ള 316 പേര്‍ ഉള്‍പ്പെടെ 918 പര്‍വതാരോഹകര്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ ഇതിനകം പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ മാസം എവറസ്റ്റില്‍ മരണപ്പെട്ടത് നേപ്പാളി പര്‍വതാരോഹകരനായിരുന്നു. എന്‍ഗിമി ടെന്‍ജി എന്ന 38കാരനാണ് മരിച്ചത്. കുംബുവിലെ ഫുട്‌ബോള്‍ ഫീല്‍ഡ് എന്നറിയപ്പെടുന്ന പ്രദേശത്തിന് സമീപത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് അപകടങ്ങളൊന്നുമില്ലെന്നും പ്രാഥമിക പരിശോധനയില്‍ സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്തെത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസമാണ് മരണകാരണമെന്ന് കണ്ടെത്തിയതായി സംഘാടകര്‍ അറിയിച്ചു.

Recommended Video

cmsvideo
പ്രകാശ് രാജും ഷബ്‌ന ആസ്മിയും കൊച്ചിയിലെത്തും | Oneindia Malayalam

English summary
Indian mountaineer dies during conquest of Kanchenjunga; Third death this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X