ഇന്ത്യയില്‍ തീരുമാനമായില്ല: പക്ഷെ യൂറോപ്പില്‍ ഒരുപടി മുന്നില്‍ കടന്ന് കോണ്‍ഗ്രസ്, അധ്യക്ഷന്‍മാരായി
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തന്‍റെ ഉത്തരവാദിത്തം ഏറ്റെത്ത് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും പകരം സ്ഥിരം അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ആറ് മാസത്തേക്ക് എന്ന ധാരണയില്‍ അധ്യക്ഷ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്ത സോണിയ തന്നെയാണ് ഇപ്പോഴും പദവിയില്‍ തുടരുന്നത്.
രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണെങ്കിലും അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല. എഐസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഇത്തരത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണെങ്കിലും വിദേശ രാജ്യങ്ങളിലെ ഘടകങ്ങളുടെ അധ്യക്ഷ സ്ഥാനങ്ങളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

സാംപിത്രോഡയുടെ നേതൃത്വത്തിലുള്ള ഓവർസീസ് കോൺഗ്രസ് ആണ് വിവിധ രാജ്യങ്ങളിലെ കോണ്‍ഗ്രസ് ഘടകത്തിന്‍റെ അധ്യക്ഷന്‍മാരെ ഈ ആഴ്ച നിയമിച്ചത്. ചക്ര ബിയർ ബ്രാൻഡിന്റെ ഉടമയായ ഗാരിസോബർ സിംഗ് ഗിൽ ആണ് നോർവേയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) പുതിയ 'കൺട്രി പ്രസിഡന്റ്'ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2006 ൽ ഗിൽ ആരംഭിച്ച ബ്രാൻഡ് അന്താരാഷ്ട്ര വിപണിയിലെ 'ആദ്യത്തെ പഞ്ചാബി മദ്യ നിർമ്മാണ ബ്രാൻഡാണ് ചക്ര.

മുൻ ദേശീയ ഫുട്ബോൾ കളിക്കാരനായ പിതാവ് ഗുർമെയിൽ ഗിൽ യൂറോപ്പിലെ ഐഒസിയുടെ സ്ഥാപകനാണെന്നും പാർട്ടിക്ക് നോർവേയിൽ നല്ല സാന്നിധ്യമുണ്ടെന്നുമാണ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗില്‍ അഭിപ്രായപ്പെട്ടത്. "എന്റെ പിതാവ് ജീവിതകാലം മുഴുവൻ കോൺഗ്രസിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് ഞാൻ ഏറ്റെടുക്കുന്നു... നിക്ഷേപങ്ങളും വ്യവസായങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം, "-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. അതുകൊണ്ട് കൂടിയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫിൻലാൻഡില്‍ ന്യൂക്ലിയര്‍ ബയോളജിസ്റ്റായ കോമൽ കുമാർ ജവരപ്പയാണ് ഒവര്‍സീസ് കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

ദിൽബാഗ് ചന്ന (ഇറ്റലി), ജോയ് കൊച്ചാട്ട് (സ്വിറ്റ്‌സർലൻഡ്), സോണിയ ഹെൽഡ്‌സ്റ്റെഡ് (സ്വീഡൻ), സുനിൽ കോറ (ഓസ്ട്രിയ), സുഖീവൻ പ്രീത് സിംഗ് (ബെൽജിയം), ഹർപിന്ദർ സിംഗ് ഗാഗ് (ഹോളണ്ട്), അമർജിത് സിംഗ് (പോളണ്ട്) എന്നിവരാണ് മറ്റ് രാജ്യങ്ങളിലെ കണ്‍ട്രി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കപ്പെട്ടത്.
Recommended Video

23 യൂറോപ്യൻ രാജ്യങ്ങളിൽ സംഘടനയ്ക്ക് സാന്നിധ്യമുണ്ട്. ഓവര്‍സീസ് കോണ്‍ഗ്രസ് യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും ശക്തമായ സംഘടനയാണെന്നും യൂറോപ്പിലെ ഐഒസി കൺവീനർ രാജ്‌വീന്ദർ സിംഗ് വ്യക്തമാക്കി. കൺട്രി പ്രസിഡന്റുമാരായി നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബിസിനസുകാരും പ്രൊഫഷണലുകളും അക്കാദമിക് മേഖലയിൽ നിന്നുള്ളവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications