കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്ക

Google Oneindia Malayalam News

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കവെ ഇന്ത്യയുടെ ഇടപെടല്‍. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിലുമാണ് വിന്യാസം. ഇന്ത്യയുടെ വിവിധ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട യുദ്ധക്കപ്പലുകളാണ് ഗള്‍ഫില്‍ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം അമേരിക്കന്‍ ചാര വിമാനങ്ങള്‍ക്ക് നേരെ മേഖലയില്‍ ഇറാന്റെ ആക്രമണമുണ്ടായിരുന്നു.

ചാരവിമാനം ഇറാന്‍ അതിര്‍ത്തി ലംഘിച്ച ഉടനെ സൈന്യം വെടിവച്ചിടുകയായിരുന്നു. ഇക്കാര്യം അമേരിക്ക നിഷേധിച്ചെങ്കിലും ഇറാന്‍ ചിത്രങ്ങള്‍ സഹിതം തെളിവുകള്‍ പുറത്തുവിട്ടു. അമേരിക്ക കൂടുതല്‍ നീക്കം നടത്തുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയുടെ ഇടപെടല്‍. ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് കപ്പല്‍ വിന്യാസത്തിന്റെ ലക്ഷ്യം. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 പ്രധാന കപ്പല്‍ ചരക്കുപാത

പ്രധാന കപ്പല്‍ ചരക്കുപാത

ലോകത്തിലെ പ്രധാന കപ്പല്‍ ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കു കടത്തും ഇതുവഴിയാണ്. ഇറാന്‍ അതിര്‍ത്തി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് ഏത് സമയവും ആക്രമണമുണ്ടാകാം എന്നതാണ് സാഹചര്യം. ഇന്ത്യയുടെ ചരക്കു കപ്പലുകള്‍ മേഖലയില്‍ സജീവമാണ്.

ഇന്ത്യയുടെ ലക്ഷ്യം

ഇന്ത്യയുടെ ലക്ഷ്യം

ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവിക സേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൈന്യം ഇടപെടും. അടുത്തിടെ സൗദിയുടെയും യുഎഇയുടെയും കപ്പലുകള്‍ക്കും ജാപ്പനീസ് കപ്പലുകള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.

കപ്പല്‍ യാത്രകള്‍ ഇങ്ങനെ

കപ്പല്‍ യാത്രകള്‍ ഇങ്ങനെ

രണ്ടു യുദ്ധക്കപ്പലുകളാണ് നാവിക സേന ഗള്‍ഫില്‍ വിന്യസിച്ചിരിക്കുന്നത്. ഒന്ന് ഒമാന്‍ ഉള്‍ക്കടലിലും മറ്റൊന്ന് പേര്‍ഷ്യന്‍ കടലിലും. സൗദിയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചരക്കുകളുമായി വരുന്ന ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ കടല്‍വഴി ഒമാന്‍ കടലില്‍ കടന്ന ശേഷമാണ് ഇന്ത്യയോട് അടുക്കുക.

നിരീക്ഷക സംവിധാനങ്ങളും

നിരീക്ഷക സംവിധാനങ്ങളും

സംഘര്‍ഷ മേഖലയില്‍ വിന്യസിച്ച കപ്പലുകളില്‍ നിരീക്ഷക സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള കേന്ദ്രത്തില്‍ നിന്നാണ് ഈ സംവിധാനം നിരീക്ഷിക്കുക. കപ്പലുകളുടെ നിയന്ത്രണം ഗുഡ്ഗാവിലെ കേന്ദ്രത്തിനായിരിക്കും.

നിര്‍ദേശ കുറിപ്പുകള്‍

നിര്‍ദേശ കുറിപ്പുകള്‍

സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ ഗള്‍ഫ് മേഖലയിലൂടെ ചരക്കു കപ്പലുകള്‍ യാത്ര ചെയ്യാവൂ എന്ന് ഷിപ്പിങ് ഡയറക്ട്രേറ്റ് ജനറല്‍ രണ്ടു നിര്‍ദേശ കുറിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. ജൂണ്‍ 13നും 16നുമാണ് കുറിപ്പുകള്‍ ഇറക്കിയത്. മേഖലയിലെ പ്രത്യേക സാഹചര്യം ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചുവരികയാണ്.

അമേരിക്കന്‍ വിമാനം തകര്‍ത്തു

അമേരിക്കന്‍ വിമാനം തകര്‍ത്തു

അതിനിടെയാണ് കഴിഞ്ഞദിവസം അമേരിക്കന്‍ ആളില്ലാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടത്. മേഖലയില്‍ നിരീക്ഷണത്തിന് എത്തിയ വിമാനമാണ് തകര്‍ത്തത്. ഇക്കാര്യം അമേരിക്ക നിഷേധിച്ചെങ്കിലും ഇറാന്‍ തെളിവുകള്‍ പുറത്തുവിട്ടു. വെടിവച്ചിട്ട വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇറാന്‍ പരസ്യമാക്കിയത്.

ഇന്ത്യയ്ക്ക് മികച്ച ബന്ധം

ഇന്ത്യയ്ക്ക് മികച്ച ബന്ധം

ആക്രമണ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ ഇടപെടല്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മേഖലയിലെ എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധമാണ്. സൗദിയുമായും ഇറാനുമായും അമേരിക്കയുമായും ഇസ്രായേലുമായും ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നു. പ്രത്യക്ഷത്തില്‍ ഇന്ത്യ ഒരു രാജ്യത്തിന്റെയും പക്ഷം പിടിച്ചിട്ടില്ല.

ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ചെന്നൈ

ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ചെന്നൈ

നാവിക സേനയുടെ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ചെന്നൈയും പട്രോളിങ് കപ്പലായ ഐഎന്‍എസ് സുനന്യയുമാണ് നിലവില്‍ ഗള്‍ഫില്‍ വിന്യസിച്ചിരിക്കുന്നത്. മേഖലിയിലൂടെ ശരാശരി ആറ് ഇന്ത്യന്‍ കപ്പലുകള്‍ ഓരോ ദിവസവും ചരക്കുകളുമായി യാത്ര ചെയ്യുന്നുണ്ട്. സൗദി, യുഎഇ, ഖത്തര്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണയും വാതകവും ഇറക്കുന്നത്.

ഓഫീസര്‍മാരെ നിയോഗിക്കാന്‍ ധാരണ

ഓഫീസര്‍മാരെ നിയോഗിക്കാന്‍ ധാരണ

അതേസമയം, പേര്‍ഷ്യന്‍ കടലിലൂടെ പോകുന്ന ഇന്ത്യന്‍ ചരക്കുകപ്പലുകളില്‍ നാവിക സേനാ ഓഫീസര്‍മാരെ നിയോഗിക്കാന്‍ ധാരണയായി. ഓരോ എണ്ണ കപ്പലിലും ഒരു ഓഫീസറെയും രണ്ടു നാവികരെയും നിയോഗിക്കും. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകലില്‍ നാവികരുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിര്‍ദേശം.

കപ്പല്‍ ഉടമകളുമായി ചര്‍ച്ച

കപ്പല്‍ ഉടമകളുമായി ചര്‍ച്ച

നേരത്തെ പുറപ്പെട്ട കപ്പലുകളില്‍ നാവിക സേനാ ഉദ്യോഗസ്ഥരെ എത്തിക്കും. പുറപ്പെടാനുള്ള കപ്പലുകളില്‍ നാവികരെത്തിയ ശേഷമാണ് യാത്ര തുടങ്ങുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്നോടിയായി ഷിപ്പിങ് ഡയറക്ടര്‍ ജനറലും കപ്പള്‍ മുതലാളിമാരും തമ്മില്‍ ചര്‍ച്ച ഇന്ന് നടക്കും.

മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി; എതിര്‍ത്തത് 74 അംഗങ്ങള്‍, കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി; എതിര്‍ത്തത് 74 അംഗങ്ങള്‍, കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍

English summary
Indian Navy deploys warships in Gulf of Oman, Persian Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X