കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ചങ്കിടിക്കുന്നു!! ചൈന നീറ്റിലിറക്കിയത് ഭീമന്‍ യുദ്ധക്കപ്പല്‍, നീക്കം നിര്‍ണായകം!!

ടൈപ്പ് 005 ഡിസ്ട്രോയര്‍ എന്ന കോഡില്‍ അറിയപ്പെടുന്ന യുദ്ധക്കപ്പല്‍ ഷാങ്ഹായിയിലെ തുറമുഖത്താണ് നീറ്റിലിറക്കിയത്

Google Oneindia Malayalam News

ബീജിങ്: ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾക്കിടെ ചൈന യുദ്ധക്കപ്പല്‍ നീറ്റിലിറക്കി. ടൈപ്പ് 005 ഡിസ്ട്രോയര്‍ എന്ന കോഡില്‍ അറിയപ്പെടുന്ന യുദ്ധക്കപ്പല്‍ ഷാങ്ഹായിയിലെ ജിയാംഗ്നന്‍ ഷിപ്പ് യാർ‍ഡിലാണ് നീറ്റിലിറക്കിയത്. ഇത്തരത്തിലുള്ള മറ്റ് മൂന്ന് യുദ്ധക്കപ്പലുകള്‍ കൂടി നിർമിക്കാനാണ് ചൈനയുടെ നീക്കം. 14,000 ടൺ ഭാരമുള്ള ടൈപ്പ് 055 എന്ന ചൈനീസ് യുദ്ധക്കപ്പൽ ഇന്ത്യയുടെ ഒടുവിൽ വികസിപ്പിച്ചെടുത്ത 15ബി വിശാഖപട്ടണത്തേക്കാള്‍ കഴിവുറ്റതാണ്.

ആയുധങ്ങള്‍ വിന്യസിച്ച് കഴിഞ്ഞ ശേഷവും 8, 200 ടൺ മാത്രമാണ് 15ബി വിശാഖപട്ടണത്തിന്‍റെ ഭാരം. ഹെലികോപ്റ്ററുകൾ, മിസൈലുകൾ, ഡ്രോണുകൾ, സമുദ്രാന്തർ ഭാഗത്ത് ഉപയോഗിക്കുന്ന നിരവധി വാഹനങ്ങളെയും വഹിക്കാൻ കഴിവുള്ള മീസൈലിന് 12,000 ടണ്ണാണ് ഭാരം. മിസൈലുകളെ തകർക്കാനും കഴിയുന്ന യുദ്ധക്കപ്പലിന് ആയുധവിന്യാസത്തിന് ശേഷം 14,000 ടൺ ഭാരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2015ലാണ് 175 മീറ്റർ നീളമുള്ള കപ്പലിന്‍റെ നിർമാണം ആരംഭിക്കുന്നത്. ഈ യുദ്ധക്കപ്പല്‍ 2017ലോ 2018ന്‍റെ ആദ്യമോ ചൈനീസ് നാവികസേനയുടെ ഭാഗമായിത്തീരുമെന്നാണ് കരുതുന്നത്.

china-06

തര്‍ക്കമേഖലയായ ചൈനാ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനീസ് നാവിക സേന നിലയുറപ്പിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വെല്ലുവിളിയാവുന്നതാണ്. കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ ചൈന തർക്ക പ്രദേശമായ ദക്ഷിണ ചൈനാ ഉൾക്കടലിലെ സൈനിക സാന്നിധ്യത്തിന് പുറമേ നിരവധി അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമാണ് ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചത്. നാവിക രംഗത്ത് ഇന്ത്യയുമായി സഖ്യമുള്ള അമേരിക്കയ്ക്കും ഇന്ത്യയ്ക്കും വെല്ലുവിളിയാവുന്നതാണ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ ചൈനയുടെ സൈനിക വ്യാപനം. 2014ന് ശേഷം ചൈന അഞ്ച് തരം 52ഡി ഡിസ്ട്രോയറുകളാണ് കമ്മീഷൻ ചെയ്തത്.

English summary
China today launched its most powerful naval destroyer, the Type 055, which is among the largest warships in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X