കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടം: സുരക്ഷിതനെന്ന് അഭിലാഷ് ടോമി, തിരച്ചിലിന് ആസ്ട്രേലിയന്‍ സംഘം!

Google Oneindia Malayalam News

Recommended Video

cmsvideo
അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍

സിഡ്നി: ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതന്‍. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ വ്യക്തമാക്കി. ജിപിഎസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്ന് അഭിലാഷ് ടോമി സന്ദേശത്തില്‍ അറിയിച്ചെന്നും സംഘം വ്യക്തമാക്കി. പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ പങ്കെടുക്കുന്നതിനെയാണ് അപകടമുണ്ടായത്. അഭിലാഷ് സുരക്ഷിതനാണെന്ന ട്വീറ്റും പുറത്തുവന്നിരുന്നു.

അഭിലാഷ് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആസ്ട്രേലിയ തിരച്ചിലിനായി വിമാനം അയച്ചതിനൊപ്പം പെര്‍ത്തിന് സമീപത്തുള്ള എല്ലാ കപ്പലുകള്‍ക്കും അടിയന്തര സന്ദേശം കൈമാറുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാവികസേനയും തിരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. ചങ്ങനാശേരി സ്വദേശിയായ അഭിലാഷ് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മകന്‍ കൂടിയാണ്. ഇന്ത്യന്‍ നാവിക സേനയില്‍ നേവല്‍ ഫ്ലയിംഗ് ഓഫീസറാണ് 39 കാരനായ അഭിലാഷ്.

 അപകടം പെര്‍ത്തില്‍ വെച്ച്

അപകടം പെര്‍ത്തില്‍ വെച്ച്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. പായ്ക്കപ്പലിന് തകരാര്‍ സംഭവിച്ചതിനൊപ്പം തനിക്ക് സാരമായി പരിക്കേറ്റുവെന്നും അഭിലാഷ് ടോമി അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 14 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളില്‍പ്പെട്ടാണ് പായ് വഞ്ചിക്ക് തകരാറ് സംഭവിച്ചത്. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ സാബ്ലെ ദൊലാന്‍ തുറമുഖത്തു നിന്നാണ് മത്സരം ആരംഭിച്ചത്.

18ല്‍ 11 പേര്‍ മത്സരത്തില്‍

18ല്‍ 11 പേര്‍ മത്സരത്തില്‍

18 പേരുമായി ആരംഭിച്ച പ്രയാണത്തിന്റെ പകുതിയില്‍ ഏഴ് പേര്‍ പിന്മാറിയതോടെ 11 പേരാണ് മത്സരത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ ഫ്രഞ്ച് നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമതുള്ളത്. മലയാളിയും ഇന്ത്യന്‍ നാവികനുമായ അഭിലാഷ് ടോമി ‍അഞ്ചാം സ്ഥാനത്തുള്ളത്. കടലിലൂടെ ലോകം ചുറ്റി യാത്ര തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അഭിലാഷിനൊപ്പം മറ്റ് രണ്ട് വിദേശ നാവികരുടേയും പായ് വഞ്ചികളാണ് അപകടത്തില്‍പ്പെട്ടത്.

 ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ റെക്കോര്‍ഡ്

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ റെക്കോര്‍ഡ്

ഇന്ത്യന്‍ നാവികനായ അഭിലാഷ് ടോമി നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗതയ്ക്കുള്ള റെക്കോര്‍ഡിനും അര്‍ഹനായിരുന്നു. 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടതോടെയാണ് റെക്കോര്‍‍ഡ് അഭിലാഷിന് സ്വന്തമായത്. തുരിയ എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് പ്രയാണം ആരംഭിച്ചത്. ആദ്യമായി പായ് വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റി സഞ്ചരിച്ച സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണിന്റെ യാത്രയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിച്ചത്. നാവികസേനയില്‍ ലഫ്, കമാന്‍ഡറായ അഭിലാഷ് 2013ലാണ് അതിസാഹസിക ലോകസ‍ഞ്ചാരം പൂര്‍ത്തിയാക്കിയത്. ആഴക്കടിലൂടെ തുടര്‍ച്ചയായി യാത്ര ചെയ്ത് ലോകം ചുറ്റിയെന്ന ബഹുമതിയാണ് ഇതോടെ അഭിലാഷ് സ്വന്തമാക്കിയത്. 2012 നവംബര്‍ മാസത്തില്‍ മുബൈയില്‍ നിന്ന് മാദേയി എന്ന പായ് വഞ്ചിയില്‍ യാത്ര തുടങ്ങിയ അഭിലാഷ് 2013 ഏപ്രില്‍ ആറിനാണ് ദൗത്യം പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററാണ് ക്കാലയളവിനുള്ളില്‍ അഭിലാഷ് സഞ്ചരിച്ചത്.

English summary
Rescue efforts led by Australian Defence Forces are underway off Perth to find 39-year old Indian Golden Globe Race skipper Abhilash Tomy. He is a serving Indian Naval Flying Officer. Golden Globe Race is a sailing race around the world that started on 1 July from France.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X