കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴങ്ങി പാകിസ്താന്‍; കുല്‍ഭൂഷണ്‍ ജാധവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാകിസ്താനിലെത്തി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണര്‍ ഗൗരവ് അലുവാലിയ പാകിസ്താനിലെത്തി. പാക് വിദേശ കാര്യ മന്ത്രാലയത്തില്‍ എത്തിയ അലുവാലിയ പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിക്കൂറാണ് കല്‍ഭൂഷണുമായി അലുവാലിയയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്കായി പാകിസ്താന്‍ സ്വതന്ത്ര സാഹചര്യം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 kulbudd

തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്

ഞായറാഴ്ചയാണ് കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത് പാകിസ്താന്‍ രംഗത്തെത്തിയത്. ജുലൈ 17 ലെ അന്താരാഷ്ട്ര നീതി ന്യായ കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ജാധവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. 1963 ലെ വിയെന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം സ്വന്തം രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള സൗകര്യം കല്‍ഭൂഷണിന് നിഷേധിച്ചിരുന്നുവെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കേസില്‍ പുനര്‍വിചാരണയ്ക്കും നയതന്ത്ര സഹായത്തിനും കോടതി ഉത്തരവിട്ടത്.

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ സൂധീര്‍ ജാദവ്(48) നെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ചാരപ്രവര്‍ത്തിന് ശ്രമിക്കുമ്പോള്‍ 2016 മാര്‍ച്ച് 3 ന് അറസ്റ്റ് ചെയ്തെന്നാണ് പാകിസ്താന്‍റെ വാദം. എന്നാല്‍ ബിസിനസുകാരനായ കുല്‍ഭൂഷനെ ഇറാനില്‍ നിന്ന് പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ജാദവിന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുമായോ സുരക്ഷാ ഏജൻസികളുമായോ യാതൊരു ബന്ധമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

<strong> കോണ്‍ഗ്രസിനും എന്‍സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു</strong> കോണ്‍ഗ്രസിനും എന്‍സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ജസ്നയുടെ തിരോധാനം; ക്രൈംബ്രാഞ്ചും കൈമലർത്തുന്നു, ലോക്കൽ പോലീസിന്റെ അനാസ്ഥയെന്ന് വിലയിരുത്തൽജസ്നയുടെ തിരോധാനം; ക്രൈംബ്രാഞ്ചും കൈമലർത്തുന്നു, ലോക്കൽ പോലീസിന്റെ അനാസ്ഥയെന്ന് വിലയിരുത്തൽ

English summary
Indian official to meet Kulbushan Jadav today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X