Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ ആ നീക്കം പിടിച്ചില്ല; ഇന്ത്യ സ്വന്തം വഴി നോക്കി, എണ്ണ 37 രാജ്യങ്ങളില്‍ നിന്ന്

ഒരുകാലത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത് സൗദി അറേബ്യയില്‍ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തേക്ക് റഷ്യ കുതിച്ചെത്തി. സൗദിയില്‍ നിന്ന് യഥേഷ്ടം എണ്ണ എത്തിയിരുന്നപ്പോഴും മറ്റു രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ടി ഇന്ത്യ ആശ്രയിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ചു മാത്രമായിരുന്നു അത്.

ആഭ്യന്തര യുദ്ധത്തിലായിരുന്ന ഇറാഖ് പ്രശ്‌നങ്ങളില്‍ നിന്ന് മാറി സ്വതന്ത്രമായി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ എണ്ണവിപണിയില്‍ സജീവമായി ഇടപെട്ടു. ഇന്ത്യയിലേക്ക് വന്‍ തോതില്‍ എണ്ണ എത്തുന്ന രാജ്യമാണ് ഇറാഖ്. സൗദിയെ പിന്തള്ളി ആദ്യമെത്തിയത് ഇറാഖാണ്. പിന്നീടാണ് ഈ രണ്ട് രാജ്യങ്ങളെയും പിന്നിലാക്കി റഷ്യ വന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ സുപ്രധാന നിലപാടുകള്‍ സ്വീകരിക്കാന്‍ കാരണം മറ്റു ചിലതാണെന്ന് എണ്ണ-പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നു.

saudi-india-oil

സമീപകാലം വരെ സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് ഇന്ത്യ എണ്ണ കൂടുതല്‍ വാങ്ങിയിരുന്നത് എന്ന് പറഞ്ഞ മന്ത്രി അവര്‍ കൂടുതല്‍ തുക ഈടാക്കാന്‍ തുടങ്ങിയതോടെ നിലപാട് മാറ്റിയെന്ന് സൂചിപ്പിച്ചു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിനെത്തിയ മന്ത്രി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ച മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

പശ്ചിമേഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ പാരമ്പര്യമായി എണ്ണ വാങ്ങിയിരുന്നത്. സൗദി അറേബ്യ അധിക തുക ഈടാക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ഇറാഖും ഇതേ പാത സ്വീകരിച്ചു. ഇതോടെയാണ് മറ്റു രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. സൗദിയില്‍ നിന്നുള്ള എണ്ണയ്ക്ക് ചെലവ് കൂടിയതോടെ മറ്റ് എട്ട് രാജ്യങ്ങളിലേക്ക് ഇന്ത്യ നോട്ടമിടുകയായിരുന്നു.

നേരത്തെ ഇന്ത്യ 29 രാജ്യങ്ങളില്‍ നിന്നായിരുന്നു എണ്ണ വാങ്ങിയിരുന്നത്. ഇപ്പോള്‍ 37 രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അതേസമയം, ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അരാംകോ ഈ മാസം വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ്. 27 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് സൗദി അറേബ്യ ഈടാക്കുന്നത്.

എണ്ണ വില കുറയ്ക്കണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. സൗദിക്ക് ആവശ്യമെന്ന് തോന്നിയപ്പോള്‍ വില കുറച്ചതാണെന്നും മന്ത്രി പറഞ്ഞു. വില കുറഞ്ഞ് കിട്ടുന്ന രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുക എന്ന നയമാണ് ഇന്ത്യ തുടരുന്നത്. നേരത്തെ ഒരു ശതമാനം പോലും എണ്ണ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നില്ല. എന്നാല്‍ അവര്‍ വില കുറച്ചതോടെ ഏറ്റവും കൂടുതല്‍ എണ്ണ ആ രാജ്യത്ത് നിന്ന് വാങ്ങാന്‍ തുടങ്ങി.

ആവശ്യമുള്ളതിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. വില കുറഞ്ഞ എണ്ണ റഷ്യയില്‍ നിന്ന് വാങ്ങുന്നത് വഴി ഇന്ത്യയ്ക്ക് വന്‍ ലാഭമാണ് കിട്ടിയത്. പത്ത് മാസത്തിനിടെ 360 കോടി ഡോളര്‍ ലാഭിക്കാനായി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+