കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം; പ്രചാരണം സജീവമായി, രാഹുല്‍ തരംഗമായി ടീ ഷര്‍ട്ടുകളും വാഹനങ്ങളും യുഎഇ തെരുവുകളില്‍...

  • By Desk
Google Oneindia Malayalam News

ദുബായ്: രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ടീ ഷര്‍ട്ടുകളിലും തൊപ്പികളിലും വാഹനങ്ങളില്‍ വരെ രാഹുല്‍ തരംഗമായി മാറുന്ന രീതിയിലാണ് പ്രചാരണം. സമൂഹ മാധ്യങ്ങളിലും പ്രചാരണം ശക്തമായി. യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ ബസ് വഴി യാത്ര ചെയ്ത് , ഒരു സംഘം യുവാക്കള്‍, ഇക്കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയിരുന്നു.

<strong>ചരിത്രമെഴുതി കോണ്‍ഗ്രസ്.... മഹിളാ കോണ്‍ഗ്രസില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി</strong>ചരിത്രമെഴുതി കോണ്‍ഗ്രസ്.... മഹിളാ കോണ്‍ഗ്രസില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി

മുസ്ലീം ലീഗ് അനുഭാവ പ്രവാസി സംഘടനയായ കെ എം സി സിയുടെ കാസര്‍കോഡ് ജില്ലയിലെ സൗഹൃദ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. കൂടാതെ, കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍, ലേബര്‍ ക്യാംപുകളിലെ വിവിധ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയിലും പ്രചാരണം ശക്തമായി.

UAE

ദുബായ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാസ്‌കാരിക മേളയാണ് നഗരം ഒരുങ്ങുന്നത്. ഈ മാസം 11 ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് ഈ കലാ-സാസ്‌കാരിക സന്ധ്യ. ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും.

English summary
Indian opposition party leader Rahul Gandhi to visit UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X