കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു! കൊന്നത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ വംശജയായ സര്‍ബത് കൗര്‍ (38) എന്ന സ്ത്രീയെ യുകെയിലെ വോള്‍വര്‍ ഹാംപ്റ്റണിലുള്ള വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘമാകാം കൊലനടത്തിയത് എന്നായിരുന്നു വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ അന്വേഷണത്തില്‍ സര്‍ബ്ജിത്തിന്‍റെ ഭര്‍ത്താവും ബിസിനസുകാരനുമായ ഗുര്‍ പ്രീത് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കഴിഞ്ഞ ഫിബ്രവരി പതിനാറിനായിരുന്നു സര്‍ബ്ജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റാമര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം കഴുത്ത് ഞെരിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഗുര്‍പ്രീതും മക്കളും വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ബജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയത്.

അലങ്കോലമാക്കി

അലങ്കോലമാക്കി

കവര്‍ച്ചയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ വീട്ടുപകരണങ്ങളെല്ലാം വലിച്ച് താഴെയിട്ടിരുന്നു. ഒപ്പം വീട്ടിലെ വില കൂടിയ സാധനങ്ങളില്‍ ചിലത് മറച്ചുവെയ്ക്കുകയും ചെയ്തു. അതേസമയം സര്‍ബജിത്ത് മരിക്കുന്നതിന് മുന്‍പ് അവരെ അവസാനമായി കണ്ടത് ഭര്‍ത്താവ് ഗുര്‍പ്രീത് ആണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതാണ് ഗുര്‍പ്രീതിനെ സംശയിക്കാന്‍ കാരണം.

കണ്ടെത്താന്‍ ആകാതെ

കണ്ടെത്താന്‍ ആകാതെ

അതേസമയം എന്തിനാണ് ഗുര്‍പ്രീത് സര്‍ബജിത്തിനെ കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. ഇതിനായില്‍ ഗുര്‍പ്രീതിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. വോള്‍വര്‍ഹാംപ്റ്റണ്‍ സിറ്റിയില്‍ ദണ്ഡ പ്രോപ്പര്‍ട്ടീസ് സാമ്രാജ്യത്തിന്‍റെ ഉടമയാണ് ഗുര്‍പ്രീത്. ഗുര്‍പ്രീതും ഭാര്യയും തമ്മില്‍ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കം നിലനിന്നതായി വീട്ടുകാര്‍ക്ക് അറിയില്ല.

സ്ത്രീ രൂപം

സ്ത്രീ രൂപം

ഇതിനോടകം നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ഗുര്‍മീതിന്‍റെ വീടിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവിയില്‍ ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ ആരാണെന്ന കാര്യം പോലീസിന് കണ്ടെത്താനായിട്ടില്ല. ഇവര്‍ക്ക് മരണവുമായി ബന്ധമുണ്ടാകാം എന്നാണ് പോലീസ് കണക്കാക്കുന്നത്.

English summary
Indian-Origin Woman Found Dead in UK, Husband Charged with Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X