ദക്ഷിണേന്ത്യയുടെ രുചിയറിഞ്ഞ കൈപ്പുണ്യം: ജസ്റ്റിൻ നാരായണൻ ഷെഫ് മാസ്റ്റർ ആസ്ട്രേലിയ വിജയി, സമ്മാനം 1.86 കോടി
മാസ്റ്റർ ഷെഫ് ആസ്ട്രേലിയയുടെ പതിമൂന്നാം സീസണിന്റെ വിജയിയായി ഇന്ത്യൻ വംശജൻ ജസ്റ്റിൻ നാരായണൻ. ഗ്രാൻഡ് ഫിനാലെയിലെത്തിയ മൂന്ന് പേരെ മറികടന്നാണ് ജസ്റ്റിൻ നാരായണൻ വിജയിയായിട്ടുള്ളത്. പാചക പ്രേമികൾക്കിടയിൽ നിരവധി ആരാധകരുള്ള ജസ്റ്റിന് ഇൻസ്റ്റഗ്രാമിൽ 53000 പേരാണ് ഫോളോവർമാരായിട്ടുള്ളത്. ആസ്ട്രേലിയ മാസ്റ്റർ ഷെഫ് കിരീടം ലഭിച്ചതായി ജസ്റ്റിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചിട്ടുള്ളത്.
നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തൂ. കഠിനമായി അധ്വാനിക്കൂ. നിങ്ങളെ തന്നെ അമ്പരപ്പിക്കൂ എന്ന വാക്കുകളോടെയാണ് തന്റെ നേട്ടത്തെക്കുറിച്ച് ജസ്റ്റിൻ വ്യക്തമാക്കിയത്. മാസ്റ്റർ ഷെഫ് ട്രോഫിക്കൊപ്പം സമ്മാനത്തുകയായി 1.86 കോടി രൂപയും ജസ്റ്റിന് ലഭിക്കും.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഇന്ത്യൻ വേരുകളുള്ള ജസ്റ്റിൻ ഇപ്പോൾ വെസ്റ്റേൺ ഓസ്ട്രേലിയയിലാണ് താമസിച്ച് വരുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ വിഭവങ്ങളോട് ജസ്റ്റിനുള്ള ഇഷ്ടത്തെക്കുറിച്ച് എടുത്ത് പറയേണ്ടതുണ്ട്. മത്സരത്തിനായി ചിക്കൻ ടാക്കോസ്, ചിക്കൻ കറി, പിക്കിൾ സാലഡ്, ഫ്ലാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് ജസ്റ്റിൻ തയ്യാറാക്കിയത്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications