മകളുടെ മുൻ കാമുകൻ അച്ഛനമ്മമാരെ വെടിവെച്ച് കൊന്നു !! ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
മകളെ അന്വേഷിച്ച് വെച്ച മിര്‍സയുടെ അടുത്ത് പ്രഭും ഭാര്യയും തട്ടിക്കയറി.
വാഷിങ്ടണ്‍: മകളുടെ മുന്‍ കാമുകന്‍ ഇന്ത്യന്‍ വംശജരായ അച്ഛനമ്മമാരെ വെടിവെച്ച് കൊന്നു. സിലിക്കണ്‍ വാലിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നരേന്‍ പ്രഭുവും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.

പ്രഭുവിന്റെ മകളും കൊലപാതകിയായ മിര്‍സ ടാറ്റ്‌ലിക്കും പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ഇയാളുടെ അക്രമ സ്വഭാവം കാരണം രണ്ട് വര്‍ഷം മുമ്പ് ഇരുവരും പിരിഞ്ഞു.

പ്രണയം തകര്‍ന്ന ശേഷവും മിര്‍സ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയെ അന്വേഷിച്ച് വീട്ടിലെത്തി.

മകളെ അന്വേഷിച്ച് വെച്ച മിര്‍സയുടെ അടുത്ത് പ്രഭും ഭാര്യയും തട്ടിക്കയറി. ഇതില്‍ പ്രകോപിതനായ യുവാവ് ഇരുവരേയും വെടിവെയ്ക്കുകയായിരുന്നു.

പ്രഭുവിന്റെ ഇളയ മകനാണ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിവെച്ച മിര്‍സ ടാ്റ്റ്‌ലിക്കിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.












Click it and Unblock the Notifications