Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപ്രവര്‍ത്തകയുടെ ലൈംഗിക ആരോപണം; ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ കുഴപ്പത്തില്‍

ന്യൂയോര്‍ക്ക്: മാസങ്ങളോളം ലൈംഗികമായ ഉപദ്രവിച്ചെന്നുകാട്ടി സഹപ്രവര്‍ത്തക പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ കേസ് നേരിടേണ്ടിവരും. ബേക്കര്‍ലി ലോ സ്‌കൂളിലെ ജീന്‍ ആയ സുജിത്ത് ചൗധരിക്കെതിരെയാണ് എക്‌സിക്യൂട്ട് അസിസ്റ്റന്റായ യുവതി പരാതി നല്‍കിയിരിക്കുന്നത്.

സുജിത്തില്‍നിന്നും മാസങ്ങളോളമായി ലൈംഗിക അതിക്രമം നേരിടേണ്ടിവന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എല്ലാദിവസവും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി ഇവര്‍ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. സുജിത്തിന്റെത് ലൈംഗികപരമായ അതിക്രമമായിരുന്നു. താന്‍ എതിര്‍ത്തിട്ടും ഫലമുണ്ടായില്ലെന്ന് യുവതി വ്യക്തമാക്കി.

rapenewwww

സപ്തംബര്‍ 2014 മുതല്‍ 2015വരെ ഡീനില്‍ നിന്നും ഉപദ്രവമുണ്ടായെന്നുകാട്ടി കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് യുവതി. ഇതേ തുടര്‍ന്ന് സുജിത്തിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു.

ദില്ലിയില്‍ ജനിച്ച ചൗധരി ഓക്‌സ്‌ഫോര്‍ഡില്‍നിന്നും നിയമബിരുദം കരസ്ഥമാക്കിയിരുന്നു. സഹപ്രവര്‍ത്തകയുടെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. ഏത് അന്വേഷണവുമായും താന്‍ സഹകരിക്കും. ലൈംഗികമായി ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമാണെന്ന് ചൗധരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+