കാട്ടുപന്നിയിറച്ചി കഴിച്ചു, ന്യൂസിലാൻഡിൽ മലയാളി കുടുംബത്തിന് സംഭവിച്ചത്.....
പ്രദേശത്തു നിന്ന് വേട്ടയാടിയ പന്നിയിറച്ചിയാണ് കഴിച്ചത്.
വെല്ലിംഗ്‍ൺ: ന്യൂസിലാൻഡിൽ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ. ഷിബു കൊച്ചുമ്മൻ, ഏലികുട്ടി ഡാനിയേൽ, സുബി ബാബു എന്നിവരാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇറച്ചിൽ നിന്നുണ്ടായ വിഷബാധയാണ് ആബോധാവസ്ഥയിലാകാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവം ഇങ്ങനെ: ന്യൂസിലാൻഡിലെ വടക്കൻ ദ്വീപിലെ വൈക്കാറ്റോ മേഖലയിലാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ കാട്ടുപന്നിയുടെ ഇറച്ചി കറിയുണ്ടാക്കിയിരുന്നു. ഇതു ഭക്ഷണത്തോടൊപ്പം മൂവരും കഴിച്ചിരുന്നു. തുടർന്ന് ഇവർക്ക് കടുത്ത ക്ഷീണവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അയൽവാസിയും സുഹൃത്തുമായ ജോജി വർഗീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തു നിന്ന് വേട്ടയാടിയ പന്നിയിറച്ചിയാണ് കഴിച്ചത്. ഇവർ കഴിച്ച ഇറച്ചി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ശനിയാഴ്ചയോടെ അറിയാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ഇറച്ചി കഴിക്കാത്തതിനെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നു തന്നെയുണ്ടായിരുന്നില്ല. ഇവരെ മേഖലയിലെ മലയാളി സമൂഹം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications