കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡനോടൊപ്പം വൈറ്റ്‌ ഹൗസിലേക്ക്‌ എത്തുന്ന മാല അഡിഗയും, ഇന്ത്യന്‍ ബന്ധവും

Google Oneindia Malayalam News

വാഷിങ്‌ടണ്‍:.. നേരത്തെ യുഎസ്‌ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി വനിത വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ്‌ ഇന്ത്യന്‍ വംശജയാണ്‌.

കമലാ ഹാരിസിന്‌ പിന്നാലെ അമേരിക്കയുടെ പ്രഥമ വനിതയായി ചുമതലയേക്കാന്‍ പോകുന്ന ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി നിയമിച്ചിരിക്കുന്നതും ഇന്ത്യന്‍ വംശജയെ തന്നെയാണ്‌ . ഇന്ത്യന്‍ വംശജയായ മാല അഡിഗയെയാണ്‌ ബൈഡന്‍ തന്റെ തന്റെ ഭാര്യയായ ജില്‍ ബൈഡന്റെഡയറക്ടറായി തിരഞ്ഞെടുത്തിരിക്കുന്നത്‌.

joe biden

ജോബൈഡന്റെ പ്രസിഡന്റ്‌ ഇലക്ഷന്‍ കാമ്പയിനിന്റെ സീനിയര്‍ പോളിസ്‌ ഡയറക്ടറും അഡിഗ തന്നെയായിരുന്നു. നേരത്തെ ബൈഡന്‍ ഫൗണ്ടേഷന്റ ഉന്നത വിദ്യാഭ്യസ ഡയറക്ടറായും അഡിഗ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മുന്‍ പ്രസിഡന്റ്‌ ഒബാമയുടെ അഡിമിനിസ്‌ട്രേഷനിലും ഉത്തരവാദിത്തപ്പെട്ട ചുമലതകള്‍ വഹിച്ചിരുന്ന വ്യക്തി കൂടിയാണ്‌ അഡിഗ.

അമേരിക്കയിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക്‌ കടക്കുന്നതിന്‌ മുന്‍പ്‌ ഒബാമയുടെ തിരഞ്ഞെടുപ്പ്‌ കാമ്പയ്‌നിങ്ങില്‍ പ്രവര്‍ത്തിച്ച അഡിഗ യുഎസ്‌്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ ചിക്കോഗോ യൂണിവേഴ്‌സി്‌റ്റിയില്‍ നിന്നും നിയമത്തില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. ലവോവയിലെ ഗ്രിനെല്‍ കോളജില്‍ നിന്നാണ്‌ അഡിഗ തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്‌.
ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി നിയമിതയായ മാല അഡിഗ ജനിച്ചത്‌ കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലെ കക്കുഞ്‌ജെയെന്ന ഗ്രാമത്തിലാണ്‌. 2008ല്‍ മാന്‍ബുക്കര്‍ പ്രൈസ്‌ നേടിയ എഴുത്തുകാരന്‍ അരവിന്ദ്‌ അഡിഗയുടെ ബന്ധു കൂടിയാണ്‌ മാല അഡിഗ. നിര്‍മലാ ഉപാധ്യായ മാല അഡിഗയുടെ പിതാവിന്റെ മൂത്ത സഹോദരിയാണ്‌.

നേരത്തെ തന്റെ ഭര്‍ത്താവ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ അധ്യാപന ജോലിയുമായി മുന്നോട്ട്‌ പോകുമെന്ന്‌ 69കാരിയായ ജില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയക്ക്‌ മുന്‍തൂക്കം നല്‍കുകയെന്നതിനാണ്‌ താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ജില്‍ നേരത്തെ അറിയിച്ചിരുന്നു. ജില്‍ അധ്യാപന ജോലി വീണ്ടും തുടരുകയാണെങ്കില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യായാകും യുഎസ്‌ പ്രഥമ വനിത തന്റെ പദവിക്കു പുറമേ മറ്റൊരു ജോലി ചെയ്യുന്നത്‌. 8 വര്‍ഷത്തോളം വിര്‍ജീനിയ യൂണിവേഴ്‌സിറ്റി കമ്യൂണിറ്റി കോളേജില്‍ പ്രഫസര്‍ ആയി ജോലി ചെയിതിരുന്നു ജില്‍ ബൈഡന്‍

English summary
US new second lady jill biden new policy director Indian origin mala adiga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X