ഫിലിപ്പിനോ വേലക്കാരിയെ പീഡിപ്പിച്ച പ്രവാസിക്കും ഭാര്യയ്ക്കും തടവുശിക്ഷ
സിങ്കപ്പൂര്‍: ഫിലിപ്പീന്‍സ് സ്വദേശിയായ വേലക്കാരിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇന്ത്യന്‍ വംശജന് സിങ്കപ്പൂര്‍ കോടതി 14 ആഴ്ച ജയില്‍ ശിക്ഷ വിധിച്ചു. അമ്പത്തിരണ്ടുകാരനായ ജനാര്‍ദ്ദന ജയശങ്കര്ക്കാണ് തടവുശിക്ഷ ലഭിച്ചത്. വേലക്കാരിയെ പീഡിപ്പിച്ച കേസില്‍ ഭാര്യ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നയുടനെയാണ് ജനാര്ദ്ദനയ്ക്കും ശിക്ഷ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജനുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. മുപ്പത്തിയൊന്നുവയസുള്ള മിസേല്‍ കാഗാസ് ലിംബാഗയെന്ന ഫിലിപ്പീന്‍സുകാരിയാണ് മര്ദ്ദനമേറ്റുവാങ്ങിയത്. യുവതിയെ ദമ്പതികളുടെ ബെഡ്റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരികയും മുഖത്തും പിന്നിലും വയറ്റിലുമെല്ലാം തൊഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ജനാര്ദ്ദനയ്ക്കൊപ്പം ഭാര്യ വിദ്യയും വേലക്കാരിയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അവശയായി നിലത്തുവീണ അവരെ കാല്കൊണ്ട് തൊഴിച്ചെന്നും പിന്നീടിവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. 2014 ഒക്ടോബറിലായിരുന്നു യുവതി ദമ്പതികളുടെ വീട്ടില്‍ ജോലിക്കായി എത്തുന്നത്. 400 സിങ്കപ്പൂര്‍ ഡോളറാണ് ശമ്പളം. ആഴ്ചയില്‍ ഒരുദിവസം പോലും അവധിയുണ്ടായിരുന്നില്ല. ദമ്പതികളുടെ വീട്ടിലെ മുഴുവന്‍ ജോലികളും ചെയ്യുന്നതിനു പുറമെ കുട്ടികളെ നോക്കുന്ന ചുമതലയും യുവതിക്ക് ചെയ്യേണ്ടതായിവന്നു.
ദമ്പതികളുടെ ഹൗസിങ് കോളനിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ഫിലിപ്പീന്‍സ് യുവതിയാണ് മിസേലിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. പിന്നീടിവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണയ്ക്കുശേഷം വിദ്യയ്ക്ക് ഒരാഴ്ചത്തെ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. ഏപ്രില്‍ 1 മുതല്‍ ജനാര്‍ദ്ദന 14 ആഴ്ചത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications