Get Updates
Get notified of breaking news, exclusive insights, and must-see stories!

3വയസുകാരന്‍റെ മരണം,അമ്മ അറസ്റ്റില്‍

Crime
ലണ്ടന്‍: മൂന്ന് വയസുകാരന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. റോസ് ദീപ് കുലാര്‍ (33) എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് മൂമ്പാണ് ഇവരുടെ മകന്‍ മിഖായീല്‍ കുലാറിനെ കാണാതാവുന്നത്. കാണാതായ കുഞ്ഞിന്റെ ശവശരീരം കിര്‍കാള്‍ഡിയിലെ ഇവരുടെ പഴയ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. എഡിന്‍ബര്‍ഗിലാണ് ഇപ്പോള്‍ സ്ത്രീ താമസിയ്ക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശനിയാഴ്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീയെ ജനവരി 20 തിങ്കളാഴ്ച എഡിന്‍ബര്‍ഗ് കോടതിയില്‍ ഹാജരാക്കും

ബുധനാഴ്ച കുഞ്ഞിനെ രാത്രി ഒന്‍പത് മണിയോടെ താന്‍ മുറിയിലാക്കിയെന്ന് സ്ത്രീ പറഞ്ഞു. സാധാരണ ഇരട്ടസഹോദരിയ്ക്കൊപ്പമാണ് കുഞ്ഞ് ഉറങ്ങാറ്. രാവിലെയാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് സ്ത്രീ പറഞ്ഞത്.

മിഖയീലിന്റെ പിതാവുമായി സ്ത്രീ അകന്ന് കഴിയുകയാണെന്നും കുഞ്ഞ് ഇത് വരെയും അച്ഛനെക്കണ്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. നൈജീരിയക്കാരനായ ഒരു ടാക്‌സി ഡ്രൈവര്‍ക്കൊപ്പമാണ് സ്ത്രീ ഇപ്പോള്‍ ജീവിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+