നാരായണ മൂർത്തിയുടെ മരുമകൻ ഇനി ബ്രിട്ടീഷ് ധനകാര്യമന്ത്രി; ബ്രിട്ടന്റെ ട്രഷറി ഇനി ഇന്ത്യൻ വംശജൻ ഭരിക്ക
ലണ്ടൻ: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകനാണ് ഋഷി സുനക്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നിയമനം.മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.
യോര്‍ക്ക്‌ഷെയറിലെ റിച്ച് മൗണ്ടില്‍ നിന്നുള്ള എംപിയായ 39 കാരനായ ഋഷി സുനക് നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ആദ്യ ബജറ്റ് ഒരു മാസത്തിനകമുണ്ടാകും. ബ്രിട്ടനിലെ അധികാരശ്രേണിയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ അടുത്തയാൾ ധനമന്ത്രിയാണ്. നോർത്ത് യോർക്‌ഷറിലെ റിച്ച്മണ്ടിൽ നിന്നുളള കൺസർവേറ്റീവ് പാർട്ടി എംപിയാണ് ഋഷി. തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രിയായിരുന്നു.

ബോറിസ് ജോൺസന്റെ പുതിയ മന്ത്രിസഭയിൽ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ആഭ്യന്തരമന്ത്രി സ്ഥാനം നിലനിർത്തി. ഇന്ത്യൻ വംശജൻ ആലോക് ശർമ ബിസിനസ് സെക്രട്ടറിയായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തെത്തിയ ബ്രെക്‌സിറ്റ് നടപടി വന്ന് രണ്ടാഴ്ചക്കുള്ളിലാണ് സാജിദ് ജാവിദിന്റെ രാജി. പ്രധാനമന്ത്രിയുടെ ഉപദേശകസംഘം തന്നെ ധനമന്ത്രിക്കും മതിയെന്ന ജോൺസന്റെ നിർദേശത്തിൽ പ്രതിഷേധിച്ചാണു ജാവിദ് രാജിവെച്ചത്.
ഇതിന് പിന്നാലെ ഇന്ത്യൻ വംശജൻ ഋഷി സനകിനെ ധനമന്ത്രിയായി നിയമിക്കുകയായിരുന്നു. ജാവിദും പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ധനമന്ത്രിയെ നീക്കാന്‍ ജോണ്‍സണ്‍ ശ്രമം നടത്തിയത്. ഇതോടെയാണ് ജാവിദ് രാജിവച്ചതും റിഷി സുനകിന് നറുക്ക് വീഴുന്നതും. ജനുവരി 31 ന് ബ്രിക്‌സിറ്റ് നടപ്പിലാക്കിയതിന് ശേഷമുണ്ടായ ജാവിദിന്റെ രാജി സര്‍ക്കാരിന് വലിയ അസ്വസ്ഥതകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications