കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണ മൂർത്തിയുടെ മരുമകൻ ഇനി ബ്രിട്ടീഷ് ധനകാര്യമന്ത്രി; ബ്രിട്ടന്റെ ട്രഷറി ഇനി ഇന്ത്യൻ വംശജൻ ഭരിക്ക

Google Oneindia Malayalam News

ലണ്ടൻ: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകനാണ് ഋഷി സുനക്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നിയമനം.മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.

യോര്‍ക്ക്‌ഷെയറിലെ റിച്ച് മൗണ്ടില്‍ നിന്നുള്ള എംപിയായ 39 കാരനായ ഋഷി സുനക് നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ആദ്യ ബജറ്റ് ഒരു മാസത്തിനകമുണ്ടാകും. ബ്രിട്ടനിലെ അധികാരശ്രേണിയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ അടുത്തയാൾ ധനമന്ത്രിയാണ്. നോർത്ത് യോർക്‌ഷറിലെ റിച്ച്മണ്ടിൽ നിന്നുളള കൺസർവേറ്റീവ് പാർട്ടി എംപിയാണ് ഋഷി. തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രിയായിരുന്നു.

Rishi Sunak

ബോറിസ് ജോൺസന്റെ പുതിയ മന്ത്രിസഭയിൽ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ആഭ്യന്തരമന്ത്രി സ്ഥാനം നിലനിർത്തി. ഇന്ത്യൻ വംശജൻ ആലോക് ശർമ ബിസിനസ് സെക്രട്ടറിയായി. ‌യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തെത്തിയ ബ്രെക്‌സിറ്റ് നടപടി വന്ന് രണ്ടാഴ്ചക്കുള്ളിലാണ് സാജിദ് ജാവിദിന്റെ രാജി. പ്രധാനമന്ത്രിയുടെ ഉപദേശകസംഘം തന്നെ ധനമന്ത്രിക്കും മതിയെന്ന ജോൺസന്റെ നിർദേശത്തിൽ പ്രതിഷേധിച്ചാണു ജാവിദ് രാജിവെച്ചത്.

ഇതിന് പിന്നാലെ ഇന്ത്യൻ വംശജൻ ഋഷി സനകിനെ ധനമന്ത്രിയായി നിയമിക്കുകയായിരുന്നു. ജാവിദും പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ധനമന്ത്രിയെ നീക്കാന്‍ ജോണ്‍സണ്‍ ശ്രമം നടത്തിയത്. ഇതോടെയാണ് ജാവിദ് രാജിവച്ചതും റിഷി സുനകിന് നറുക്ക് വീഴുന്നതും. ജനുവരി 31 ന് ബ്രിക്‌സിറ്റ് നടപ്പിലാക്കിയതിന് ശേഷമുണ്ടായ ജാവിദിന്റെ രാജി സര്‍ക്കാരിന് വലിയ അസ്വസ്ഥതകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

English summary
Indian origin Rishi Sunak Named New British Finance Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X