കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണം

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ്സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് നേരെ ഇന്റര്‍നെറ്റില്‍ വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ട്. സെനറ്റര്‍ കൂടിയായ കമല അമേരിക്കന്‍ കറുത്ത വംശജയല്ലെന്ന് പറഞ്ഞാണ് ആക്രമണം. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഇന്ത്യന്‍ മാതാവും ജമൈക്കന്‍ പിതാവുമാണ് കമലയുടേതെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുടെ കറുപ്പിന്റെ പൈതൃകത്തെ ഓണ്‍ലൈനില്‍ ചോദ്യം ചെയ്യുന്നത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ട പോലുള്ളൊരു വംശീയാക്രമണമാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കൂടിയായ കമല നേരിടുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കസാഖ്സ്താനിൽ ഇന്ത്യക്കാർ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നു: പ്രാദേശികരുമായി സംഘർഷമെന്ന് !!കസാഖ്സ്താനിൽ ഇന്ത്യക്കാർ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നു: പ്രാദേശികരുമായി സംഘർഷമെന്ന് !!


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ചില റിപ്പബ്ലിക്കന്‍മാര്‍ പ്രോത്സാഹിപ്പിച്ച 'ബിര്‍തെറിസം', മുന്‍ പ്രസിഡന്റ് ഒബാമയുടെ അമേരിക്കന്‍ പൗരത്വം പോലും നിഷേധിച്ച പ്രസ്ഥാനമാണ്. അദ്ദേഹം പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്നായിരുന്നു അവരുടെ വാദം. ''കമല ഹാരിസ് ഒരു അമേരിക്കന്‍-കറുത്ത വംശജയല്ല. അവള്‍ അര്‍ദ്ധ ഇന്ത്യക്കാരിയും അര്‍ദ്ധ ജമൈക്കക്കാരിയുമാണ്,'' ഇതായിരുന്നു ഒരു ആഫ്രിക്കന്‍-അമേരിക്ക്ക്കാരന്റെ വ്യാഴാഴ്ചത്തെ ട്വീറ്റ്.

0aeeujj-1548

'നമ്മുടെ ചരിത്രത്തിലെ അമേരിക്കന്‍-കറുത്തവരെ (എന്നെപ്പോലെയുള്ളവരെ) കരുവാക്കി തീര്‍ക്കുന്നതില്‍ തികച്ചും പ്രതിഷേധമുണ്ട്. ഇത് വെറുപ്പുളവാക്കുന്നതാണ്. ഇപ്പോള്‍ ഇത് ഡെംഡെബേറ്റ് 2 ലെ ചര്‍ച്ചാ സമയത്തിനായി ഇവ ഉപയോഗിക്കുന്നു. ഇവരാണ് എന്റെ ആളുകള്‍, അവളുടെ ആളുകളല്ല. ഇത് വെറുപ്പുളവാക്കുന്നതാണ്,' വിമര്‍ശകന്‍ ട്വീറ്റ് ചെയ്തു.വലതുപക്ഷ അനുഭാവിയായ അലി അലക്‌സാണ്ടര്‍ എന്നയാളുടെ വൈറലായ ട്വീറ്റ് അലി അക്ബര്‍ എന്ന പേരിലാണ് പോയതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രസിഡന്റ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ഈ ട്വീറ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.


2020 ലെ തിരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ഥിയുടെ മകനായ അദ്ദേഹം സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്. '' ഈ കാര്യം ശരിയാണോ? എങ്കില്‍ കൊള്ളാം എന്നാണ് അദ്ദേഹം തന്റെ മൂന്ന് ലക്ഷത്തിലധികം വരുന്ന അനുയായികളോട് ചോദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.


അതേസമയം ''കമല ഹാരിസ് ഇന്ത്യക്കാരിയാണെന്നത് ശരിയാണോ എന്ന് ചോദിക്കുക മാത്രമാണ് ഡോണിന്റെ ട്വീറ്റെന്നും കാരണം ഇങ്ങനെയൊരു കാര്യം ഇതുവരെ കേട്ടിട്ടില്ലെന്നും വക്താവ് ആന്‍ഡി സുരാബ്യന്‍ പറഞ്ഞു. ഈ ട്വീറ്റ് ആളുകള്‍ തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് ഡിലീറ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇക്കഴിഞ്ഞ ജനുവരിയിലാണ് കമല ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വൈറ്റ് ഹൗസിലെത്തുന്ന പ്രഥമ വനിതയാകും കമല.

English summary
Indian-origin Senator Kamala Harris racially targeted online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X